സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: മഴക്കെടുതിയിൽ മരണം 22 ആയി; റോഡ് റെയിൽ ഗതാഗതം താറുമാറായി
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു. വെള്ളിയാഴ്ച മാത്രം 13 പേരാണ് സംസ്ഥാനത്ത് മരിച്ചത്. വയനാട് ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് നാല് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മലപ്പുറത്ത് വീട് തകർന്ന് നാല് പേരാണ് മരിച്ചത്. കോഴിക്കോട്ട് ഒഴുക്കിൽ പെട്ട് രണ്ടു പേർ മരിച്ചു. വടകരയിൽ ഉരുൾപൊട്ടി നാലു പേരെ കാണാതായി.ഭാരതപ്പുഴ കരകവിഞ് പട്ടാമ്പി മുതൽ തൃത്താല വരെ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ആലപ്പുഴക്കും ചേർത്തലക്കുമിടയിൽ ട്രാക്കിൽ മരം വീണു ട്രയിൻ ഗതാഗതം തടസപ്പെട്ടു.
വടകര വിലങ്ങാട് ഉരുള്‍പൊട്ടലില്‍ നാലുപേരെയും കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെയും കാണാതായി. വിലങ്ങാട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിലങ്ങാട് മൂന്നുവീടുകള്‍ മണ്ണിനടിയിലായി. ഇതിനിടെ കേന്ദ്ര ജല കമ്മിഷന് കേരളത്തിന് പ്രളയ മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറം എടവണ്ണ ഒതായില്‍ വെള്ളിയാഴ്ച രാവിലെ വീടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അച്ഛനും അമ്മയും രണ്ടുമക്കളുമാണ് മരിച്ചത്. കുട്ടശേരി ഉനൈസ്, നുസ്രത്ത്, സന, ശനില് എന്നിവരാണ് മരിച്ചത്.
കൂടാതെ കോഴിക്കോട് കുറ്റ്യാടി വളയന്നൂരില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മാക്കൂല്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വടകര വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടലില്‍ മൂന്നുപേരെ കാണാതായി.
ഉരുള്പൊട്ടലുണ്ടാ വയനാട്ടിലെ പുത്തുമലയില്‍ ഒരു മൃതദേഹം കണ്ടെത്തി. 50ല്‍ കൂടുതല്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കള്ളാടി മേഖല വരെ മാത്രമാണ് ഇപ്പോഴും പോകാന്‍ കഴിയുന്നത്. എം.എല്‍.എയും സബ്കളക്ടറും ഉള്‍പ്പടെയുള്ളവര്‍ കള്ളാടിയിലുണ്ട്. ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. മിക്ക ജില്ലകളിലും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലാണ്. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ചവരെ കാലവര്‍ഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു.
സംസ്ഥാനത്തെ കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത് വയനാട് ജില്ലയിലാണ്. 4 ദിവസമായി നിലയ്ക്കാതെ പെയ്ത പെരുമഴയില്‍ പ്രളയവും ഉരുള്‍പൊട്ടലും ആളപായവും കനത്ത നാശനഷ്ടവും ഉണ്ടാക്കി. മുട്ടില്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇന്നലെ ദമ്ബതികള്‍ മരിച്ചു. മുട്ടില്‍ കുട്ടമംഗലം പഴശ്ശി കോളനിയിലെ മഹേഷ് (23), ഭാര്യ പ്രീതി (19) എന്നിവരാണു മരിച്ചത്. വെള്ളം കയറി വീട്ടില്‍നിന്നു ദുരിതാശ്വാസ ക്യാംപിലേക്കു മാറുന്നതിനിടെ മാതോത്ത് പൊയില്‍ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു (24) കുഴഞ്ഞുവീണു മരിച്ചു.
മേപ്പാടി പുത്തുമലയില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ ഉണ്ടായ വന്‍ ഉരുള്‍പ്പൊട്ടലില്‍ ഒരു പ്രദേശം ഒന്നാകെ ഒലിച്ചുപോയി.
കോറോം, കുറുമ്പലക്കോട്ട എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ 204.3 മില്ലീമീറ്റര്‍ മഴയാണു വയനാട്ടില്‍ പെയ്തത്. ഇന്നും 24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.
അമ്പലവയല്‍ ആറാട്ടുപാറയില്‍ റോഡിലേക്ക് മണ്ണും കല്ലും ഇടിഞ്ഞ് വീണ് ഗതാഗതം നിലച്ചു.
ശനിയാഴ്ച ‘ഓറഞ്ച്’ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 11നും 12നും ജില്ലയില്‍ മഞ്ഞ അലര്‍ട്ടാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയക്കെടുതിയില്‍ വയനാട്ടില്‍ 2538 കുടുംബങ്ങളിലെ8860 ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആകെ 96 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മാനന്തവാടി താലൂക്കില്‍ 33, വൈത്തിരി താലൂക്കില്‍ 26, ബത്തേരി താലൂക്കില്‍ 14 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. ദുരന്തനിവാരണപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി 60 പേരടങ്ങുന്ന എന്‍ഡിആര്‍എഫും ഡിഫന്‍സ് സെക്യൂരിറ്റി കോറും വയനാട്ടിലെത്തിയിട്ടുണ്ട്.