
പത്തനംതിട്ട: പത്തനംതിട്ട കൂടല്‍ ഗാന്ധി ജംഗ്ഷനിലെ തട്ടുകടയിലുണ്ടായ കൂട്ടത്തല്ലിൻ്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
തട്ടുകടയിലെത്തിയവരില്‍ ഒരാള്‍ ഫോണിലൂടെ തമാശയ്ക്ക് തെറിവിളിച്ചതാണ് കൂട്ടത്തല്ലിന് കാരണമായതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏപ്രില്‍ 20നാണ് കൂടല്‍ ഗാന്ധി ജംഗ്ഷനിലെ തട്ടുകടയില്‍ കൂട്ടത്തല്ലുണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
കടയിലെത്തിയ ആള്‍ പരസ്യമായി ഫോണിലൂടെ തെറിവിളിക്കുന്നത് ഉടമയടക്കം ചോദ്യം ചെയ്യുകയായിരുന്നു. ഇതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ട തല്ലിനിടെ ചൂടുവെള്ളം മുഖത്തേക്ക് ഒഴിക്കുകയും ചെയ്തിരിന്നു. സംഭവത്തില്‍ കൂടല്‍ പൊലീസ് കേസെടുത്തു. കടയുടമ ഉള്‍പ്പടെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.