play-sharp-fill
ട്രെയിനിൽ നിങ്ങൾ സുഖമായ ഉറങ്ങിക്കോളു;  എലിപ്പെട്ടി കാവലുണ്ട്; ജനശതാബ്ദി എക്‌സ്പ്രസിൽ എലിയെ പിടിക്കാൻ എലിപ്പെട്ടി

ട്രെയിനിൽ നിങ്ങൾ സുഖമായ ഉറങ്ങിക്കോളു; എലിപ്പെട്ടി കാവലുണ്ട്; ജനശതാബ്ദി എക്‌സ്പ്രസിൽ എലിയെ പിടിക്കാൻ എലിപ്പെട്ടി

സ്വന്തം ലേഖകൻ

കോട്ടയം: റിസർവേഷൻ ടിക്കറ്റില്ലാതെ ഈച്ചയെ പോലും കടത്തിവിടാത്ത ജനശതാബ്ദി എക്‌സ്പ്രസിൽ എലിശല്യം അതിരൂക്ഷം. ജനശതാബ്ദി എക്‌സ്പ്രസിൽ എലിശല്യം രൂക്ഷമായി യാത്രക്കാരുടെ ബാഗുകൾ അടക്കം എലി തിന്നു തീർക്കുന്ന സാഹചര്യത്തിൽ എലിയെ പിടികൂടാൻ സീറ്റുകൾക്ക് അടിയിലെല്ലാം എലിപ്പെട്ടി സ്ഥാപിച്ചിരിക്കുകയാണ്. ഈ എലിപ്പെട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാർക്ക് ശുഭയാത്ര സുരക്ഷിത യാത്ര വാഗ്ദാനം ചെയ്യുന്ന റെയിൽവേയുടെ കേരളത്തിൽ സർവീസ് നടത്തുന്ന ഏറ്റവും മികച്ച ട്രെയിനുകളിൽ ഒന്നായ ജനശതാബ്ദിയിലാണ് ഇപ്പോൾ എലിശല്യം രൂക്ഷമായിരിക്കുന്നത്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരം വരെ അതിവേഗത്തിൽ എത്തുന്നതിനായാണ് ജനശതാബ്ദി എക്‌സ്പ്രസ് റെയിൽവേ രംഗത്തിറക്കിയിരിക്കുന്നത്. എന്നാൽ, ഈ ട്രെയിനിനുള്ളിൽ അതിരൂക്ഷമായ എലിശല്യമാണെന്നാണ് യാത്രക്കാരുടെ പരാതി. അധുനിക യാത്രാ സൗകര്യങ്ങൾ ഉറപ്പു വരുത്തി, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു പറയുന്നതാണ് ജനശതാബ്ദി എക്‌സ്പ്രസ് എന്നാണ് വയ്പ്പ്. എന്നാൽ, ഇതെല്ലാം അട്ടിമറിക്കുന്നതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരങ്ങൾ.
ട്രെയിനിൽ യാത്ര ചെയ്യുന്ന പല യാത്രക്കാരുടെയും ബാഗേജുകൾ അടക്കം എലി കരണ്ട് മുറിയ്ക്കാറുണ്ട്. ഇതേപ്പറ്റി നിരവധി യാത്രക്കാരാണ് റെയിൽവേയിൽ പരാതി പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിൽ എലിയെ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാതെ, എലിപ്പെട്ടിവച്ചിരിക്കുകയാണ് റെയിൽവേ.