play-sharp-fill
പോസ്റ്റൽ വോട്ട് അട്ടിമറി ; നാല് പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് തിരികെ  വിളിച്ചു

പോസ്റ്റൽ വോട്ട് അട്ടിമറി ; നാല് പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് തിരികെ വിളിച്ചു

സ്വന്തംലേഖകൻ

തിരുവനന്തപുരം : പൊലീസ് പോസ്റ്റൽ വോട്ട് അട്ടിമറി വിഷയത്തിൽ നാല് പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് തിരികെ വിളിച്ചു. പഞ്ചാബിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാലു പൊലീസുകാരെയാണ് ബറ്റാലിയൻ ഡിഐജി തിരിച്ചു വിളിച്ചത്. തിരിച്ചുവിളിച്ചവരിൽ മണിക്കുട്ടനും ഉൾപ്പെടുന്നു. ഇവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.നേരത്തെ പോസ്റ്റൽ വോട്ട് ക്രമക്കേടിൽ പൊലീസ് ഇടക്കാല റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിച്ചിരുന്നു. നോഡൽ ഓഫീസർ എസ്. ആനന്ദകൃഷ്ണനാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണം പൂർത്തിയാക്കാൻ സമയം വേണമെന്ന് ഇടക്കാല റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.