
കോട്ടയത്തെ ഇടതുപക്ഷത്തിന്റെ ശക്തനായ തേരാളി : പാർട്ടിയിലെ സാധാരണക്കാർക്ക് ഊർജം പകർന്ന നേതാവ്: ചികിത്സ കഴിഞ്ഞു വരുമ്പോൾ പാർട്ടിയിൽ സജീവമാകാനായിരുന്നു തീരുമാനം :അർബുദ രോഗത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് എ.വി. റസലിന്റെ അന്ത്യം.
കോട്ടയം: പാർട്ടിയിൽ ഏതു സ്ഥാനത്തെത്തിയാലും സാധാരണക്കാരുമായുള്ള ആത്മ ബന്ധം ഇന്നും തുടർന്നു പോരുന്നയാളാണ് അന്തരിച്ച എ.വി.റസൽ.
ആദ്യം പകരക്കാരനായാണ് സി പിഎം കോട്ടയം ജില്ലാ സെക്രട്ടറിയായത്. ജില്ലാ സെക്രട്ടറിയായിരുന്ന വി.എൻ. വാസവൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയപ്പോൾ പകരക്കാരനായി എത്തിയതാണ് റസൽ.
2022 ജനുവരിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇത്തവണ നടന്ന സമ്മേളനത്തിലും ജില്ലാ സെക്രട്ടറിയായി റസലിനെ തിരഞ്ഞെടുക്കുകയായിരുന്നു.
അസുഖ ബാധിതനായിരുന്നിട്ടും പാർട്ടിയിൽ സജീവമായിരുന്നു.
ചികിത്സ കഴിഞ്ഞ് പാർട്ടിയിൽ സജീവമാകാനായിരുന്നു തീരുമാനിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

1981 മുതൽ സിപിഐ എം അംഗമായിരുന്നു. 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു.
കോട്ടയത്തെ ഇടതുപക്ഷത്തെ ചേർത്തു നിർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത് റസൽ ആയിരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും എന്തുകാര്യവും നേരിട്ടു സംസാരിക്കാനും
പ്രശ്നപരിഹാരത്തിനും മുന്നിലുണ്ടായിരുന്നു ‘പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പോലും പുറത്തറിയാതെ പരിഹരിക്കുന്നതിൽ റസലിനു കഴിഞ്ഞിരുന്നു. അതിനാൽ പാർട്ടിക്കാർ ആദ്യം ഓടിയെത്തുന്നത് റസലിന്റെ അടുത്തേക്കാണ്.
.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയത്തെ ക്വാളിറ്റിയുള്ള സി പി എം നേതാവായിരുന്നു റസൽ എന്ന് കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓർമിച്ചു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ പോലും
റസലിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തിനുടമയായിരുന്നു. സംശുദ്ധമായ കാഴ്ചപ്പാടുണ്ടായിരുന്നു. എന്നും സ്നേഹത്തോടെയായിരുന്നു എതിർ രാഷ്ട്രീയക്കാരോടു പോലും പെരുമാറിയിരുന്നത്.
അർബുദ രോഗത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.