
പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജിന് തുല്യമായ ശമ്പളമാണ് ചെയർമാന് കൊടുക്കേണ്ടത്, വിവിധ സംസ്ഥാനങ്ങളുടെ സാഹചര്യമടക്കം പരിശോധിച്ചാണ് തീരുമാനം; പിഎസ്സി അംഗങ്ങളുടെ ശമ്പള വർധനയെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ ശമ്പള വർധനയെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ.
ഭരണഘടനാ സ്ഥാപനമായ പിഎസ്സിയിൽ നിയമപരമായി ശമ്പളം കൊടുക്കേണ്ടതാണ്. പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജിന് തുല്യമായ ശമ്പളമാണ് ചെയർമാന് കൊടുക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളുടെ സാഹചര്യമടക്കം പരിശോധിച്ചാണ് തീരുമാനം. വലിയ രീതിയിൽ മുൻകാല പ്രാബല്യമൊന്നും കൊടുക്കുന്നില്ലെന്നാണ് ധനമന്ത്രിയുടെ ന്യായീകരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ച് നാളായി ധനകാര്യ വകുപ്പിൽ ഈ ഫയലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Third Eye News Live
0