
കോട്ടയം: കോടതി മുറ്റത്ത് വെച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്ന് പെട്ടത് പോലീസുകാരന് മുന്നിൽ.
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി പിടിക്കപ്പെട്ട മോഷണക്കേസിലെ പ്രതിയായ അസം സ്വദേശി ദിൽദാർ ഹുസൈനാണ് വീണ്ടും പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് ഇയാളെ 13 മൊബൈൽ ഫോണും, ലാപ്ടോപ്പും, 650 ഗ്രാം കഞ്ചാവുമായി കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന സമയം ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി വളപ്പിൽ നിന്നും ചാടി ബസേലിയസ് കോളേജ് ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കളക്ടറേറ്റ് ഭാഗത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മാരത്തോൺ പുല്ലുപോലെ ഓടുന്ന ശശികുമാർ പിന്നാലെ ഓടി നിമിഷങ്ങൾക്കകം തന്നെ സാഹസികമായി പിടികൂടുകയായിരുന്നു.



