video
play-sharp-fill
സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളില്‍ 27 ഇടങ്ങളിലെ ജില്ലാ പ്രസിഡന്റുമാരെ ബിജെപി തീരുമാനിച്ചു; പ്രഖ്യാപനം തിങ്കളാഴ്ച; അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റുമാരെ ഒഴിവാക്കി

സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളില്‍ 27 ഇടങ്ങളിലെ ജില്ലാ പ്രസിഡന്റുമാരെ ബിജെപി തീരുമാനിച്ചു; പ്രഖ്യാപനം തിങ്കളാഴ്ച; അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റുമാരെ ഒഴിവാക്കി

കൊല്ലം: കേരളത്തിലെ 30 സംഘടനാ ജില്ലകളില്‍ 27 ഇടങ്ങളിലെ ജില്ലാ പ്രസിഡന്റുമാരെ ബിജെപി തീരുമാനിച്ചു. ഇവരെ തിങ്കളാഴ്ച പ്രഖ്യാപിക്കും. 27 ഇടങ്ങളില്‍ അഭിപ്രായ സമന്വയത്തിലൂടെ തീരുമാനമെടുത്തെങ്കിലും പത്തനംതിട്ട, തിരുവനന്തപുരം സൗത്ത്, ഇടുക്കി സൗത്ത് എന്നീ മൂന്നു ജില്ലകളില്‍ തര്‍ക്കത്തെ തുടര്‍ന്ന് മാറ്റിവെച്ചു.

കേന്ദ്ര നേതാക്കളുടെയും ആര്‍.എസ്.എസിന്റെയും ഇടപെടലിനെ തുടര്‍ന്നാണിത്. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റുമാരെയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഔദ്യോഗികമായി നാമനിര്‍ദേശപത്രിക ഇന്ന് സ്വീകരിക്കും. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപന സമ്മേളനങ്ങള്‍ നടത്തും.

പ്രമുഖ നേതാക്കളാണ് ഈ യോഗങ്ങളില്‍ പങ്കെടുക്കുന്നത്. ധാരണയായവരില്‍ നിന്ന് മാത്രമേ നാമനിര്‍ദേശ പത്രിക സ്വീകരിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സിറ്റി-കരമന ജയന്‍, തിരുവനന്തപുരം നോര്‍ത്ത്- മുക്കം പാലമൂട് ബിജു, കൊല്ലം വെസ്റ്റ്- എസ്.പ്രശാന്ത്, കൊല്ലം ഈസ്റ്റ്- രാജി പ്രസാദ്, ആലപ്പുഴ സൗത്ത് – സന്ദീപ് വചസ്പതി, ആലപ്പുഴ നോര്‍ത്ത്- പി.കെ. ബിനോയി, കോട്ടയം വെസ്റ്റ്- ലിജിന്‍ ലാല്‍, കോട്ടയം ഈസ്റ്റ്- റോയ് ചാക്കോ, ഇടുക്കി നോര്‍ത്ത്- പി.സി.വര്‍ഗീസ്, എറണാകുളം സിറ്റി- ഷൈജു, എറണാകുളം നോര്‍ത്ത്- ബ്രഹ്‌മരാജ്, എറണാകുളം ഈസ്റ്റ്- പി.പി.സജീവ്, മലപ്പുറം സെന്‍ട്രല്‍- ദീപ പുഴയ്ക്കല്‍, മലപ്പുറം ഈസ്റ്റ്- രശ്മില്‍ നാഥ്, മലപ്പുറം വെസ്റ്റ്- ടി. സുബ്രഹ്‌മണ്യന്‍, പാലക്കാട് ഈസ്റ്റ്- പ്രശാന്ത് ശിവന്‍, പാലക്കാട് വെസ്റ്റ് -പി.വേണുഗോപാല്‍, തൃശ്ശൂര്‍ സിറ്റി- ജസ്റ്റിന്‍, തൃശ്ശൂര്‍ നോര്‍ത്ത് – നിവേദിത സുബ്രഹ്‌മണ്യന്‍, തൃശ്ശൂര്‍ സൗത്ത്- ശ്രീകുമാര്‍, കോഴിക്കോട് സിറ്റി- പ്രകാശ് ബാബു, കോഴിക്കോട് റൂറല്‍ – ദേവദാസ്, കോഴിക്കോട് നോര്‍ത്ത് – പ്രഫുല്‍ കൃഷ്ണ, വയനാട്-പ്രശാന്ത് മലവയല്‍, കണ്ണൂര്‍ നോര്‍ത്ത് – വിനോദ് മാസ്റ്റര്‍, കണ്ണൂര്‍ സൗത്ത് – ബിജു ഇളക്കുഴി, കാസര്‍കോട്- എം.എല്‍.അശ്വനി എന്നീ പേരുകളാണ് ധാരണയായതെന്ന് അറിയുന്നു.

ഇതില്‍ കരമന ജയന്‍, ലിജിന്‍ ലാല്‍, ഷൈജു എന്നിവരൊഴികെ എല്ലാവരും ജില്ലാ അധ്യക്ഷ സ്ഥാനത്ത് പുതുമുഖങ്ങളാണ്. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചു വന്ന രാജി പ്രസാദ്, സന്ദീപ് വചസ്പതി, പ്രകാശ് ബാബു, നിവേദിത സുബ്രഹ്‌മണ്യന്‍, പ്രഫുല്‍ കൃഷ്ണ തുടങ്ങിയവര്‍ ജില്ലാ അധ്യക്ഷന്മാരായി എന്നത് ശ്രദ്ധേയമാണ്.

കൃഷ്ണദാസ്, സുരേന്ദ്രന്‍ പക്ഷങ്ങള്‍ക്ക് 12 വീതം ജില്ലാ പ്രസിഡന്റുമാര്‍ ഉണ്ടെന്നാണ് വിവരം. കോഴിക്കോട്ടെ രണ്ടിടങ്ങളില്‍ ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍ പ്രസിഡന്റുമാരായി. ബി.ജെ.പി. നേതൃത്വം അടുത്തിടെയാണ് പത്തനംതിട്ട, കാസര്‍കോട്, വയനാട് ഒഴികെയുള്ള ജില്ലകള്‍ വിഭജിച്ച് 30 സംഘടനാ ജില്ലകളാക്കിയത്.