‘അമ്മ വിഷമിക്കരുത് ഞാൻ തിരിച്ചു വരും’: തിരുവനന്തപുരത്ത് 3 പ്ലസ് ടു വിദ്യാർത്ഥികളെ കാണ്മാനില്ല
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറയിൽ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ കാണാനില്ല. പള്ളിത്തുറ സ്വദേശികളായ നിതിൻ ഭൂവിൻ വിഷ്ണു എന്നിവരെയാണ് ഇന്നലെ രാത്രി മുതൽ കാണാനില്ലെന്ന് പരാതി ലഭിച്ചത്. ‘അമ്മ വിഷമിക്കരുത് ഞാൻ തിരിച്ചുവരുമെന്ന്’ ഒരു വിദ്യാർത്ഥി കത്ത് എഴുതി വെച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ തുമ്പ പോലീസിൽ പരാതി നൽകി. കാണാതായ വിദ്യാർത്ഥികളുടെ തിരച്ചിൽ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
Third Eye News Live
0