![അണ്ടർ-19 വനിതാ ക്രിക്കറ്റ് ലോകകപ്പ് : ഗ്രൂപ്പ് എ-യിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ 60 റൺസിന്റെ വിജയം ; സൂപ്പർ സിക്സ് മത്സരങ്ങളിൽ യോഗ്യതനേടി അണ്ടർ-19 വനിതാ ക്രിക്കറ്റ് ലോകകപ്പ് : ഗ്രൂപ്പ് എ-യിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ 60 റൺസിന്റെ വിജയം ; സൂപ്പർ സിക്സ് മത്സരങ്ങളിൽ യോഗ്യതനേടി](https://i0.wp.com/thirdeyenewslive.com/storage/2025/01/WhatsApp-Image-2025-01-23-at-20.45.02.jpeg?fit=790%2C1053&ssl=1)
അണ്ടർ-19 വനിതാ ക്രിക്കറ്റ് ലോകകപ്പ് : ഗ്രൂപ്പ് എ-യിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ 60 റൺസിന്റെ വിജയം ; സൂപ്പർ സിക്സ് മത്സരങ്ങളിൽ യോഗ്യതനേടി
ക്വലാലംപുർ: അണ്ടർ-19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ. ഗ്രൂപ്പ് എ-യിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരേ 60 റൺസിന്റെ ഉജ്ജ്വല വിജയം ഇന്ത്യ സ്വന്തമാക്കി. ഇതോടെ, ഗ്രൂപ്പിലെ ചാമ്പ്യന്മാരായി ഇന്ത്യ സൂപ്പർ സിക്സ് മത്സരങ്ങൾക്ക് യോഗ്യതനേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടി. 44 പന്തുകളിൽ നിന്ന് 49 റൺസ് നേടിയ ഗൊങ്കാടി തൃഷയാണ് ടോപ് സ്കോറർ. ഒരു സിക്സറും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു തൃഷയുടെ ഇന്നിങ്സ്. പത്ത് പന്തിൽ നിന്ന് 16 റൺസ് നേടിയ മിഥില വിനോദിന്റെ പ്രകടനവും നിർണായകമായി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കൻ ബാറ്റർമാർക്ക് ഇന്ത്യൻ ബൗളിങ് കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 20 ഓവറിൽ 58 റൺസ് നേടാൻ മാത്രമേ ആവർക്കായുള്ളൂ. ഷബ്നം ഷക്കിൽ, ജോഷിത വി.ജെ. എന്നിവർ ഇന്ത്യക്കായി രണ്ട് വിക്കറ്റുകൾ നേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
![](https://i0.wp.com/thirdeyenewslive.com/storage/2021/06/oxy2025-jan.jpeg?fit=2560%2C1452&ssl=1)