video
play-sharp-fill
ത്രാസിൽ തൂക്കവ്യത്യാസമുണ്ടാക്കി തട്ടിപ്പ്; പാലാ കൊട്ടാരമറ്റത്തുള്ള പഴയ സ്വർണവിൽപന സഥാപനമായ AM GOLD നെതിരേ ലീഗൽ മെട്രോളജി കേസെടുത്തു: പാലായിലെ മറ്റ് പഴയ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെങ്കിലും ക്രമക്കേടുകൾ ഒന്നും കണ്ടെത്തിയില്ലെന്നും ലീഗൽ മെട്രോളജി

കോട്ടയം: ത്രാസിൽ തൂക്കവ്യത്യാസമുണ്ടാക്കി തട്ടിപ്പ് നടത്തി ഉപഭോക്താക്കളെ പറ്റിച്ച പാലാ കൊട്ടാരമറ്റത്തുള്ള പഴയ സ്വർണവിൽപന സ്ഥാപനമായ AM GOLD നെതിരേ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു.

AM GOLD ലെ ത്രാസിൽ 180 മില്ലി ഗ്രാമിൻ്റെ തൂക്കവ്യത്യാസമാണ് ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

ലീഗൽ മെട്രോളജി ദക്ഷിണ മേഖലാ ജോ. കൺട്രോളർ സി.ഷാമോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയി ലാണു തട്ടിപ്പ് കയ്യോടെ പിടികൂടിയത്. സ്ഥാപനത്തിലെ ക്ലാസ്-2 വി ഭാഗത്തിൽപെട്ട ത്രാസിൽ 20 മി ല്ലിഗ്രാം വരെ തൂക്കവ്യത്യാസം അനുവദനീയമായ സ്ഥാനത്ത് 180 മില്ലിഗ്രാമിന്റെ വ്യത്യാസമാണു കണ്ടെത്തിയതെന്ന് ലീഗൽ മെട്രോളജി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പാലായിലെ മറ്റ് പഴയ സ്വർണ്ണ വില്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഇവിടങ്ങളിൽ യാതൊരു ക്രമക്കേടും ലീഗൽ മെട്രോളജി വിഭാഗം കണ്ടെത്തിയില്ല.

Tags :