video
play-sharp-fill
വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ മറുപടിയില്ല; രേഖകൾ ഓഫീസിലെ റെക്കോർഡ് റൂമിൽ സൂക്ഷിച്ചിട്ടില്ലെന്ന് വിശദീകരണം; പരാതിയെ തുടർന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ പരിശോധന; 14 ദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം

വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിൽ മറുപടിയില്ല; രേഖകൾ ഓഫീസിലെ റെക്കോർഡ് റൂമിൽ സൂക്ഷിച്ചിട്ടില്ലെന്ന് വിശദീകരണം; പരാതിയെ തുടർന്ന് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ പരിശോധന; 14 ദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം

ആലപ്പുുഴ: ആലപ്പുഴയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ പരിശോധന നടത്തി. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ വ്യക്തിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി.

14 ദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതു ജനങ്ങൾക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ നടപടിയിലേക്ക് നീങ്ങുമെന്ന് വിവരാവകാശ കമ്മീഷണർ മുന്നറിയിപ്പ് നൽകി.

വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയ്ക്ക് ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്ന് അപേക്ഷകന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. അപ്പീൽ നൽകിയപ്പോൾ രേഖകൾ ഓഫീസിലെ റെക്കോർഡ് റൂമിൽ സൂക്ഷിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് അപേക്ഷകൻ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്നാണ് വിവരാവകാശ കമ്മീഷണർ ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നേരിട്ടെത്തി പരിശോധന നടത്തിയത്. 14 ദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇല്ലെങ്കിൽ നടപടിയിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.

രേഖകൾ കാണാനില്ലെന്ന് പറഞ്ഞ് വിവരം നിഷേധിക്കുന്നത് വിവരാവകാശ ലംഘനമെന്ന് സർക്കാർ ഉത്തരവുകളിലുണ്ട്. ആലപ്പുഴ ജില്ലയിലെ വിവിധ കാലങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങളായിരുന്നു അപേക്ഷകൻ ആവശ്യപ്പെട്ടത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്നിട്ടും നിയമനം ലഭിക്കാതിരുന്നവരാണ് അപേക്ഷകർ എന്നാണ് വിവരം.