video
play-sharp-fill
പുറത്തിറങ്ങിയാല്‍ കൊന്നുകളയും ; അധ്യാപകര്‍ക്ക് നേരെ കൊലവിളി ; വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

പുറത്തിറങ്ങിയാല്‍ കൊന്നുകളയും ; അധ്യാപകര്‍ക്ക് നേരെ കൊലവിളി ; വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

പാലക്കാട് : അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അടുത്ത ദിവസം ചേരുന്ന പിടിഎ മീറ്റിങ്ങില്‍ തുടര്‍നടപടികള്‍ ആലോചിക്കും. സംഭവത്തില്‍ അധ്യാപകര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കി.

മൊബൈല്‍ ഫോണ്‍ പ്രധാനാധ്യാപകന്‍ പിടിച്ചുവച്ചു എന്ന കാരണത്തിലാണ് അധ്യാപകര്‍ക്ക് നേരെ വിദ്യാര്‍ഥി കൊലവിളി നടത്തിയത് പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്നാണ് വിദ്യാര്‍ഥി അധ്യാപകരോട് പറഞ്ഞത്.

വെളളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം,ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന വിദ്യാര്‍ത്ഥിയില്‍ നിന്ന് പ്രധാനാധ്യാപകന്‍ ഫോണ്‍ ഓഫീസില്‍ വാങ്ങി വച്ചിരുന്നു,ഇത് തിരികെ വാങ്ങിക്കാന്‍ എത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്. തന്റെ സ്വഭാവം വളരെ മോശമാണെന്നും തീര്‍ത്ത് കളയുമെന്നുമാണ് വിദ്യാര്‍ത്ഥി പുറത്ത് വന്ന വീഡിയോയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group