video
play-sharp-fill
എന്ത് തെമ്മാടിത്തരമാണിത്.! കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം;   അടിയന്തര പ്രമേയ ആവശ്യം തള്ളി മുഖ്യമന്ത്രി; സഭയില്‍ അസാധാരണ സംഭവങ്ങള്‍; നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി കോണ്‍ഗ്രസ് അംഗങ്ങള്‍

എന്ത് തെമ്മാടിത്തരമാണിത്.! കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം; അടിയന്തര പ്രമേയ ആവശ്യം തള്ളി മുഖ്യമന്ത്രി; സഭയില്‍ അസാധാരണ സംഭവങ്ങള്‍; നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി കോണ്‍ഗ്രസ് അംഗങ്ങള്‍

തിരുവനന്തപുരം: കൂത്താട്ടുകുളത്ത് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.

സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് എംഎല്‍എ ചോദിച്ചു.

‘കേരളത്തില്‍ എവിടെയാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ളത്. സ്ത്രീ സുരക്ഷ ഉറപ്പുനല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് കൂത്താട്ടുകുളത്തെ സംഭവം. ഒരു സിപിഎം കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു. കേരളത്തില്‍ പട്ടാപ്പകല്‍ സ്ത്രീകളെ പാർട്ടിക്കാർ തന്നെ തട്ടിക്കൊണ്ടുപോകുന്നു. വസ്ത്രക്ഷേപം ചെയ്യുന്നതാണോ സ്ത്രീ സുരക്ഷ? കാല് തല്ലി ഒടിക്കുമെന്ന് പറയുന്നതാണോ സുരക്ഷ? അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിന് കരുത്തില്ലേ. ഹണി റോസ് കേസില്‍ ശര വേഗത്തില്‍ നടപടി സ്വീകരിച്ച പൊലീസ് ഈ കേസില്‍ മെല്ലെപ്പോക്കിലാണ്’,- അനൂപ് ജേക്കബ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സംഭവത്തില്‍ സഭ നിർത്തിവച്ച്‌ ചർച്ച വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുരക്ഷ ഒരുക്കിയെന്ന സർക്കാർ വാദം കോടി അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. നടപടി സ്വീകരിച്ചുവരുകയാണ്. കല രാജുവിനെ സ്വാധീനിക്കാൻ ശ്രമം ഉണ്ടായി. സ്വാധീനത്തിന് വഴങ്ങിയെങ്കില്‍ സ്ഥാനം ഒഴിയണം. കാലുമാറ്റത്തെ അതേരീതിയില്‍ അംഗീകരിക്കാമോയന്നും അദ്ദേഹം ചോദിച്ചു.

തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസംഗം ഭരണപക്ഷ അംഗങ്ങള്‍ തടസപ്പെടുത്തിയതോടെ സഭ പ്രക്ഷുബ്ദമായി. കയ്യിലിരുന്ന പേപ്പർ വലിച്ചെറിഞ്ഞ് എന്ത് തെമ്മാടിത്തമാണിതെന്ന് സ്പീക്കറോട് പ്രതിപക്ഷ നേതാവ് ചോദിച്ചു.

ബഹളം വച്ച്‌ ആരോഗ്യമന്ത്രി വീണാ ജോർജിനെയും വിഡി സതീശൻ രൂക്ഷമായി വിമർശിച്ചു. കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച മന്ത്രിയാണ് വീണയെന്ന് സതീശൻ പറഞ്ഞു. പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി.