എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും അഞ്ചു മീറ്ററിലധികം അകലം ഉണ്ടാകണം; അകലം ക്രമീകരിക്കാന്‍ ആവശ്യമായ ബാരിക്കേഡുകള്‍, വടം എന്നിവ ഉണ്ടായിരിക്കണം; ആന എഴുന്നള്ളിപ്പുകള്‍ നടത്താന്‍ ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം; ആനയെഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
മലപ്പുറം: ഉത്സവത്തിന് ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റി.
ഉത്സവത്തിന് ആനകള്‍ ഇടയുന്നത് മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ കുറക്കുന്നതിനായാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചതുപോലെ ആനകളും ജനങ്ങളും തമ്മില്‍ നിശ്ചിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു.
ഹൈക്കോടതി നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ താത്ക്കാലിക തീരുമാനം നടപ്പാക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും അഞ്ചു മീറ്ററിലധികം അകലം ഉണ്ടാകണം. പിന്നില്‍ ചുമരോ മറ്റോ ഇല്ലാത്ത പക്ഷമാണ് ഈ അകലം വേണ്ടത്.
അകലം ക്രമീകരിക്കാന്‍ ആവശ്യമായ ബാരിക്കേഡുകള്‍, വടം എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഉത്സവക്കമ്മിറ്റി ഒരുക്കണം. ഈ സ്ഥലത്ത് ആനകളും പാപ്പാന്മാരും കാവടികളും മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. അപകടകാരിയായ ആനയുടെ സമീപത്തു നിന്നും ജനങ്ങളെ കാലതാമസം കൂടാതെ മാറ്റണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു.