video
play-sharp-fill
സ്കൂളിൽ അദ്ധ്യാപകരുടെ ചുംബന ദൃശ്യങ്ങൾ പുറത്തായി: ഒരു അധ്യാപകനും അധ്യാപികയും ക്ലാസ് മുറിയിൽ പരസ്പരം കെട്ടിപിടിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിച്ചത്: വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സസ്പെൻഡ് ചെയ്തു

സ്കൂളിൽ അദ്ധ്യാപകരുടെ ചുംബന ദൃശ്യങ്ങൾ പുറത്തായി: ഒരു അധ്യാപകനും അധ്യാപികയും ക്ലാസ് മുറിയിൽ പരസ്പരം കെട്ടിപിടിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിച്ചത്: വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സസ്പെൻഡ് ചെയ്തു

ഡൽഹി: ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും മാത്രമല്ല പലപ്പോഴും കാണികളില്‍ അസ്വസ്ഥതയും വെറുപ്പും ഉളവാക്കുന്ന ഒട്ടനവധി വീഡിയോകളും വാർത്തകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്.
ഇപ്പോഴിതാ രാജസ്ഥാനിലെ ഒരു സ്കൂളില്‍ നിന്നും പുറത്തുവരുന്ന ഒരു ദൃശ്യമാണ് നെറ്റിസണ്‍സിനെ ഒന്നടങ്കം രോഷംകൊള്ളിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഗംഗാർ ബ്ലോക്കിലെ സലേര സർക്കാർ ഹയർസെക്കൻഡറി സ്‌കൂളില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നിരിക്കുന്നത്. സ്കൂളിലെ ഒരു അധ്യാപകനും അധ്യാപികയും പരസ്പരം കെട്ടിപിടിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളാണിത്.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സസ്പെൻഡ് ചെയ്തു. ഈ സംഭവം സ്കൂള്‍ പോലുള്ള സ്ഥലത്തെ കളങ്കപ്പെടുത്തുകയും അപലപിക്കുകയും ചെയ്യുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂള്‍ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ പിടിച്ചെടുത്ത രംഗങ്ങളില്‍ ഒരു അധ്യാപികയെയും അധ്യാപകനെയും ആണ് കാണുന്നത്. ഇരുവരും റൂമിന്റെ ഓരോ സ്ഥലങ്ങളില്‍ നിന്ന് കെട്ടിപിടിക്കുകയും ചുംബിക്കുകയും ചെയ്യുകയാണ്. ഈ സമയം മറ്റ് അദ്ധ്യാപകർ അവിടേക്ക് കടന്നുവരുമ്പോള്‍ ഇരുവരും പരുങ്ങുന്നതാണ് കാണുന്നത്. എന്നാല്‍ ആ അധ്യാപകർ പോയ ഉടൻ, അവർ വീണ്ടും അവരുടെ ആക്ഷേപകരമായ പ്രവർത്തനങ്ങളില്‍ തുടർന്നുകൊണ്ടിരിക്കുന്നു.

സ്കൂള്‍ ഓഫീസില്‍ ഇത്തരം ഒരു മ്ലേച്ച പ്രവൃത്തി കണ്ടതോടെ വിദ്യാഭ്യാസ വകുപ്പ് ഇരുവരെയും സസ്‌പെൻഡ് ചെയ്തു. ഈ വൈറല്‍ വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സസ്‌പെൻഷൻ കത്തില്‍ ഈ വീഡിയോ പരാമർശിക്കുന്നുണ്ട്. എന്തായാലും സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സംഭവത്തിന് ശേഷം പ്രദേശവാസികള്‍ക്കിടയില്‍ കടുത്ത അമർഷം ഉയർന്നിരുന്നു. ശനിയാഴ്ച പോലീസ് സ്‌റ്റേഷൻ ഇൻചാർജിനും സബ്‌ഡിവിഷൻ ഓഫീസർക്കും നിവേദനം നല്‍കാൻ ഗ്രാമവാസികള്‍ തിടുക്കം കൂടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വിദ്യാഭ്യാസ അന്തരീക്ഷത്തെയും കുട്ടികളുടെ ഭാവിയെയും പ്രതികൂലമായി ബാധിക്കുമെന്നും അധ്യാപകനെ ഉടൻ പിരിച്ചുവിടണമെന്നും അവർ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ വകുപ്പ് വിഷയം ഗൗരവമായി കാണുകയും അന്വേഷണ സമിതിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ അധ്യാപികയെ സസ്‌പെൻഡ് ചെയ്‌തു, തുടർ നടപടിയുണ്ടാകുമെന്നും അന്വേഷണ ഫലത്തെ അടിസ്ഥാനമാക്കി അത് തീരുമാനിക്കുമെന്നും അവർ അറിയിച്ചു. മാത്രമല്ല സംഭവത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും കുറ്റക്കാരെ കർശനമായി ശിക്ഷിക്കുമെന്നും പ്രതികരിച്ചു.

ഏതായാലും ഈ സംഭവം സ്കൂളുകളിലെ ധാർമ്മികതയുടെയും അച്ചടക്കത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച്‌ ചോദ്യങ്ങള്‍ ഉയർത്തുകയും അത്തരം സന്ദർഭങ്ങളില്‍ കർശനമായ നടപടിയുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നു