video
play-sharp-fill
കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം യാത്രക്കാര്‍ക്ക് പരിക്ക്; മൂന്നുപേരുടെ നില ​ഗുരുതരം; ബസുകളുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു; അപകട കാരണം വ്യക്തമല്ല; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം യാത്രക്കാര്‍ക്ക് പരിക്ക്; മൂന്നുപേരുടെ നില ​ഗുരുതരം; ബസുകളുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു; അപകട കാരണം വ്യക്തമല്ല; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസിബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്.

അപകടത്തിൽ രണ്ടു ബസുകളിലുമായി 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.50-ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ തൃശൂര്‍ മെഡ‍ിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍-മലപ്പുറം സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസര്‍കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാര്‍ പരിക്കേറ്റവരെ എടപ്പാളിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.