video
play-sharp-fill
വിശ്വാസത്തിന്റെ മറവിൽ മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി സ്ത്രീയെ പീഡിപ്പിച്ചു, പ്രതി പിടിയിൽ

വിശ്വാസത്തിന്റെ മറവിൽ മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി സ്ത്രീയെ പീഡിപ്പിച്ചു, പ്രതി പിടിയിൽ

 

വയനാട്: കൽപ്പറ്റയിൽ വിശ്വാസത്തിന്റെ മറവിൽ മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി സ്ത്രീയെ ക്രൂരമായി ബലാൽത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി സ്വദേശിയായ 40 കാരിയാണ് പോലീസിൽ പരാതി നൽകിയത്. കാട്ടിക്കുളം സ്വദേശി വർഗീസിനെതിരെ പോലീസ് കേസെടുത്തു.

 

പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്നും സാമ്പത്തികമായി ചൂഷണം ചെയ്തെന്നും  പരാതിയിൽ പറയുന്നു. സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട് കൈയ്യിൽ കെട്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിലുയുണ്ട്. വിശ്വാസത്തിന്റെ മറവിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.

 

കഴിഞ്ഞ വർഷം പോലീസിൽ പരാതി നൽകിയിട്ടും ഒതുക്കി തീർത്തെന്നും ആരോപണമുണ്ട്. അതിജീവിത മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. പോലീസ് പീഡനത്തിനിരയായ സ്ത്രീയിൽ നിന്നും മൊഴിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group