‘എന്റെ അമ്മായിഅമ്മ എത്രയും വേഗം മരിക്കട്ടെ’… ക്ഷേത്ര ഭണ്ഡാരത്തിൽനിന്ന് കിട്ടിയ വിചിത്രമായ ആഗ്രഹം എഴുതിയ 20 രൂപനോട്ട് സോഷ്യൽ മീഡിയയിൽ വൈറൽ
ബെംഗളൂരു: വളരെ വിചിത്രമായ പല കാര്യങ്ങളും ഈ ലോകത്ത് സംഭവിക്കാറുണ്ട്. അതുപോലെ ഒരു വിചിത്രമായ സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചാ വിഷയമായിരിക്കുന്നത്. ഒരു അമ്പലത്തിലെ ഭണ്ഡാരത്തിൽ നിന്ന് കിട്ടിയ നോട്ടാണ് ചർച്ചാ വിഷയം.
അമ്മായിഅമ്മ പെട്ടെന്ന് മരിക്കണമെന്ന പ്രാർത്ഥന എഴുതി യുവതി ക്ഷേത്രഭണ്ഡാരത്തിലിട്ട നോട്ടാണ് ഇപ്പോള്‍ സൈബർ ലോകത്ത് ചർച്ചയാകുന്നത്. അഫ്‌സൽപൂർ താലൂക്കിലെ ഘട്ടരാഗി ഗ്രാമത്തിലെ ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് ഈ നോട്ട് കണ്ടെത്തിയത്.
തൻ്റെ അമ്മായിയമ്മയുടെ മരണത്തിനായി ആഗ്രഹിച്ചുകൊണ്ടുള്ള ഒരു കുഞ്ഞുകുറിപ്പാണ് ആ നോട്ടിൽ എഴുതിയിരുന്നത്. ക്ഷേത്രം അധികൃതർ ഭാണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകൾ എണ്ണുന്നതിനിടയിലാണ് ഈ നോട്ടും കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എന്റെ അമ്മായിഅമ്മ എത്രയും വേഗം മരിക്കട്ടെ’ എന്നായിരുന്നു ഈ 20 രൂപാ നോട്ടിൽ പേന കൊണ്ട് കുറിച്ചിരിക്കുന്നത്. ഏതോ ഒരു യുവതി സ്വന്തം കൈപ്പടയിൽ എഴുതി അമ്മായിഅമ്മയുടെ മരണത്തിന് ആഗ്രഹിച്ചുകൊണ്ട് ക്ഷേത്ര ഭണ്ഡാരത്തിൽ ഇട്ടതാണ് ഈ 20 രൂപാ നോട്ട് എന്നാണ് കരുതുന്നത്.
പണം എണ്ണിക്കൊണ്ടിരിക്കുന്ന ക്ഷേത്രം അധികൃതർ ഈ നോട്ട് കണ്ട് അമ്പരന്ന് പോയി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 60 ലക്ഷം രൂപയും ഒരു കിലോ വെള്ളിയും 200 സ്വർണാഭരണങ്ങളും ഇത് കൂടാതെ ഭണ്ഡാരത്തിൽ ഭക്തർ സമർപ്പിച്ചിരുന്നു.