പാലക്കാട് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു
പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് രണ്ടു ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണുക്ഷേത്രം, വടുകനാംകുറുശ്ശി ക്ഷേത്രങ്ങളിലാണ് മോഷണം.
ഇന്നലെ പുല൪ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്. പെരുമാങ്ങോട് ക്ഷേത്രത്തിനു മുൻവശത്തെ ആല്‍മരത്തിനു സമീപം വെച്ചിരുന്ന ഭണ്ഡാരം ആണ് കുത്തി തുറന്നത്. വടുകനാംകുറുശ്ശിയില്‍ ക്ഷേത്ര മുറ്റത്ത് വെച്ചിരുന്ന ഭണ്ഡാരം ആണ് കുത്തിത്തുറന്നത്.
ഇത് കൂടാതെ ക്ഷേത്രത്തിന് സമീപത്തെ വീടുകളിലെ ഗേറ്റിന്റെ പൂട്ടും തകർത്ത് അകത്തു കടന്നിട്ടുണ്ട്.എന്നാൽ ഇവിടെ നിന്ന് ഒന്നും ലഭിച്ചിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടുകളിൽ കയറിയതിന് പിന്നാലെയാണ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നതെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി കേന്ദ്രീകരിച്ച് ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0