പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി ; കാറിലുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ ആശുപത്രിയിൽ
ആലപ്പുഴ : ചേര്‍ത്തല തൈക്കാട്ടുശ്ശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെ ഉണ്ടായിരുന്നയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 14-ാം വാര്‍ഡ് കേളംപറമ്പുപുറമടയില്‍ ജോസി ആന്റണി (മാത്തച്ചന് – 45) എന്ന ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നും ഏറെനേരം കഴിഞ്ഞിട്ടും ആരും പുറത്ത് വരാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മെക്കാനിക്കിനെ വരുത്തിയാണ് കാറിന്റെ ഡോര്‍ തുറന്നത്. കാറിലുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ മരിച്ച നിലയിലായിരുന്നു.
കൂടെ ഉണ്ടായിരുന്ന തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 14-ാം വാര്‍ഡ് പുന്നമ്പൂഴി മനോജിനെ (55) തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ജോസി ആന്റണിയുടെ മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൂച്ചാക്കല്‍ പോലീസ് അറിയിച്ചു. ജോസിയുടെ ഭാര്യ: റെജീന. മക്കള്‍: എയ്ഞ്ചല്‍, ആഗ്നസ്, അന്ന.
Whatsapp Group 1 | Whatsapp Group 2 |Telegram Group