പെട്ടെന്ന് ഒരു ദിവസം മുന്‍കാമുകനെ കണ്ടുമുട്ടിയാല്‍
സ്വന്തംലേഖകൻ
കോട്ടയം : പ്രണയവും പ്രണയനഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ള ആളാണ് താനെന്ന് നടി ഭാവന. ഇവ മനോഹരമായ ഓര്‍മ്മകളാണെന്നും പെട്ടെന്നൊരു ദിവസം മുന്‍കാമുകനെ കണ്ടുമുട്ടിയാല്‍ യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടും വിചാരിക്കേണ്ടെന്നും അയാളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കണമെന്നും ഭാവന പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പ്രായം കടന്നു പോകും തോറും പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറും. 20 വയസ്സിലെ പ്രണയവും 30 വയസ്സിലെ പ്രണയവും വ്യത്യസ്തമാണ്. എനിക്ക് സ്‌കൂള്‍ കാലഘട്ടത്തില്‍ പ്രണയമൊന്നും ഇല്ലായിരുന്നു. 15-ാം വയസ്സിലാണ് സിനിമയില്‍ എത്തിയത്. അതിനാല്‍ പിന്നെ കോളജില്‍ പോയപ്പോഴും പ്രണയിക്കാന്‍ സാധിച്ചില്ല. പ്രണയവും പ്രണയനഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുള്ള ആളാണ് താന്‍. ഇവ മനോഹരമായ ഓര്‍മ്മകളാണ്.’‘പെട്ടെന്ന് ഒരു ദിവസം മുന്‍കാമുകനെ കണ്ടുമുട്ടിയാല്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും വിചാരിക്കേണ്ട. അയാളുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയത്തെ കുറിച്ച് പരസ്പരം സംസാരിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്. നഷ്ടപ്രണയമില്ലെങ്കില്‍ ജീവിതത്തില്‍ എന്തു രസമാണുള്ളത്?’ ഭാവന പറഞ്ഞു.