സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പ്രതി പിടിയിലായെന്ന് സൂചന ; ബാന്ദ്ര സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നു
മുംബൈ : ബോളിവുഡ് നടന് സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതായി സൂചന.
ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നതിനായി നിരവധി പേരെ മുംബൈ പോലീസ് വ്യാഴാഴ്ച രാത്രി കൊണ്ടുവന്നിരുന്നു. ഇവരില്‍ ഒരാളെ പിന്നീട് സെയ്ഫ് അലി ഖാനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തതായാണ് മുംബൈ പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
ബാന്ദ്രയിലെ വസതിയില്‍ നടന്ന മോഷണശ്രമത്തിനിടെ ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിയ പ്രതിയുടെ ചിത്രം പുറത്തുവന്നിരുന്നു. വസതിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുകളിലത്തെ നിലയിലെ പടികള്‍ ഇറങ്ങിവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ ഉറങ്ങുമ്ബോഴായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നടന് ആറു കുത്തേറ്റെന്നും ഇതില്‍ രണ്ടെണ്ണം ഗുരുതരമാണെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു.
അക്രമിയുടെ കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒരു പരുക്ക്് ആഴമേറിയതാണെന്നും 10 തുന്നലുകള്‍ വേണ്ടിവന്നെങ്കിലും നട്ടെല്ലിനെ ബാധിച്ചില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സെയ്ഫിന്റെ ശരീരത്തില്‍ കത്തിയുടെ ഒരു കഷണം ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. സര്‍ജറിക്കു ശേഷം ആരോഗ്യനില മെച്ചപ്പെട്ട സെയ്ഫ് ഐസിയുവില്‍ തുടരുകയാണ്.