video
play-sharp-fill
നാഗമ്പടം ബസ്റ്റാൻഡിനുള്ളിൽ നിന്നും അന്യസംസ്ഥാന സ്വദേശിയുടെ പണവും മൊബൈൽഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവ് കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിൽ

നാഗമ്പടം ബസ്റ്റാൻഡിനുള്ളിൽ നിന്നും അന്യസംസ്ഥാന സ്വദേശിയുടെ പണവും മൊബൈൽഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവ് കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിൽ

കോട്ടയം: നാഗമ്പടം ബസ്റ്റാൻഡിനുള്ളിൽ നിന്നും അന്യസംസ്ഥാന സ്വദേശിയുടെ പണവും മൊബൈൽഫോണും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി മാന്നില ഭാഗത്ത് കല്ലുപറമ്പിൽ വീട്ടിൽ ബിജുമോൻ കെ.കെ (45) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം രാത്രി നാഗമ്പടം സ്റ്റാൻഡിനുള്ളിലെ ബെഞ്ചിൽ കിടന്നു മയങ്ങുകയായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോണും, പോക്കറ്റിൽ ഉണ്ടായിരുന്ന പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മൊബൈൽ ഫോൺ ഇയാൾ വിറ്റ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.