video
play-sharp-fill
വന്യ ജീവികളുടെ പല്ലും നഖവുമായി വനം വകുപ്പ് വാച്ചറും താല്‍ക്കാലിക വാച്ചറും അറസ്റ്റില്‍ ; ഇവരിൽ നിന്ന് പിടികൂടിയത് 12 പുലിനഖവും 2 കടുവ നഖവും 4 പുലിപ്പല്ലും

വന്യ ജീവികളുടെ പല്ലും നഖവുമായി വനം വകുപ്പ് വാച്ചറും താല്‍ക്കാലിക വാച്ചറും അറസ്റ്റില്‍ ; ഇവരിൽ നിന്ന് പിടികൂടിയത് 12 പുലിനഖവും 2 കടുവ നഖവും 4 പുലിപ്പല്ലും

പാലക്കാട്: കടുവയുടെയും പുലിയുടെയും നഖവും പുലിപ്പല്ലുമായി വനം വകുപ്പ് വാച്ചറും താല്‍ക്കാലിക വാച്ചറും അറസ്റ്റില്‍.

പാലക്കാട് നെല്ലിയാമ്ബതിയിലെ വനം വകുപ്പ് വാച്ചർ സുന്ദരൻ, പാലക്കയത്തെ താല്‍ക്കാലിക വാച്ചർ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്.

പാലക്കാട് പാലക്കയത്തെ പരിശോധനയില്‍ 12 പുലിനഖം, 2 കടുവ നഖം, 4 പുലിപ്പല്ല് എന്നിവ ഇവരില്‍ നിന്നും പിടികൂടി. വില്‍പ്പനയ്ക്കായി ഇരുചക്ര വാഹനത്തില്‍ എത്തിയ സമയത്താണ് തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് ഇരുവരെയും പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group