ആർ എസ് എസ് വേളൂർ ശാഖയിലൂടെ പ്രവർത്തനം ആരംഭിച്ച് പ്രസ്ഥാനത്തിൻ്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച യുവ നേതാവ് ; ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡൻ്റായി വി പി മുകേഷിനെ തെരെഞ്ഞെടുത്തു
കോട്ടയം : ബി ജെ പി കോട്ടയം മണ്ഡലം പ്രസിഡൻ്റായി വി പി മുകേഷിനെ തെരെഞ്ഞെടുത്തു.
ബാല്യകാലത്ത് ആർ എസ് എസ് വേളൂർ ശാഖയിലൂടെ പ്രവർത്തനം ആരംഭിച്ച് പിന്നീട് പഠനം കാലത്ത് കോട്ടയം ബസ്സേലിയസ്സ് കോളോജിലെ എ ബി വി പി യൂണിറ്റ് സെക്രട്ടറി, പ്രസിഡൻ്റ്, ജില്ലാ സമിതി അംഗം, സംസ്ഥാന സമിതിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
അതിനുശേഷം യുവമോർച്ച കോട്ടയം നിയോജക മണ്ഡലം വൈ: പ്രസിഡൻ്റ്, കോട്ടയം ജില്ലാ സെക്രട്ടറി, ജന:സെക്രട്ടറി, വൈ:പ്രസിഡൻ്റ് എന്നി ചുമതലകളിലും ബിജെപി കോട്ടയം നിയോജക മണ്ഡലം ജന:സെക്രട്ടറിയായും പ്രവർത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ് -1 ൻ്റെ കീഴിലുള്ള വേളൂർ പാറപ്പാടം ദേവീക്ഷേത്രം ഉപദേശകസമിതി പ്രസിഡൻ്റും, ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായി നിലവിൽ പ്രവർത്തിച്ചു വരികയാണ്.
Third Eye News Live
0