നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റു ; മോഷ്ടാവ് ആക്രമിച്ചത് വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ ; ആറ് മുറിവുകൾ, അടിയന്തര ശസ്ത്രക്രിയ ; മോഷ്ടാവിനായി തിരച്ചിൽ ആരംഭിച്ച് പൊലീസ്
മുംബൈ: ബോളിവുഡ് നടന് സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ മോഷ്ടാവ് നടനെ ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം.
മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലാണ് മോഷണ ശ്രമം നടന്നത്. വീട്ടിൽ അതികമ്രിച്ചു കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു.
മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സെയ്ഫ്. അദ്ദേഹത്തിന്റെ ശരീരത്ത് കുത്തേറ്റതിന്റെ ആറു മുറിവുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ആഴത്തലുള്ളതാണെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0