video
play-sharp-fill
കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെയും വിദ്യാർത്ഥിയെയും കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരെയും വിദ്യാർത്ഥിയെയും കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ

കാക്കനാട്: ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവരെയും വിദ്യാർഥിയെയും അടക്കം എട്ടു പേരെ തിങ്കളാഴ്ച തെരുവുനായ കടിച്ചിരുന്നു.കടിച്ച ശേഷം ചത്തനിലയില്‍ കണ്ടെത്തിയ തെരുവു നായയ്ക്ക് പേവിഷബാധയും സ്ഥിരീകരിച്ചു

 

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിനു സമീപത്തെ റോഡിലൂടെ നടന്നു വരികയായിരുന്ന കാർഡിനല്‍ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി അഭിഷേക് അഭിലാഷ് (17), ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ ഇടപ്പള്ളി സ്വദേശിനി ദിയ സുചിത്ര കൃഷ്ണ (19), ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ യുവതിയുടെ ഭർത്താവ് പാലാരിവട്ടം സ്വദേശി ഷാലു, ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ആല്‍ഫി, കാക്കനാട് കൊല്ലംകുടിമുഗളിലെ സെക്യൂരിറ്റി ജീവനക്കാരൻ തൃശൂർ സ്വദേശി സിജു ഉള്‍പ്പെടെ എട്ടോളം പേരെയാണ് തെരുവുനായ കടിച്ചത്.

 

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പോലീസ് ക്വാർട്ടേഴ്സിനു സമീപം നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭാ ഫാമിലി ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യ വിഭാഗം ഇൻസ്‌പെക്ടർമാരായ ഷംല, സബീന എന്നിവരുടെ നേതൃത്വത്തില്‍ തൃശൂർ മണ്ണുത്തി വെറ്ററിനറി കോളജില്‍ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നായയ്ക്ക് പേവിഷ സ്ഥിരീകരിച്ചത്.

 

ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും പരിസരങ്ങളിലുമായി തെരുവ് നായയുടെ കടിയേറ്റവരുടെ പേരു വിവരങ്ങള്‍ തൃക്കാക്കര നഗരസഭ ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ റിപ്പോർട്ട് ചെയ്യണമെന്ന് നഗരസഭാ ചെയർപേഴ്സൻ രാധാമണി പിള്ള പറഞ്ഞു.