video
play-sharp-fill
‘വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന് താല്പര്യമില്ല; തനിക്ക് മറ്റൊരു പ്രണയമുണ്ട്’ ; സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ച 20 കാരിയെ അച്ഛൻ വെടിവെച്ച് കൊന്നു

‘വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന് താല്പര്യമില്ല; തനിക്ക് മറ്റൊരു പ്രണയമുണ്ട്’ ; സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ച 20 കാരിയെ അച്ഛൻ വെടിവെച്ച് കൊന്നു

ഭോപ്പാല്‍ : പൊലീസിനു മുന്നില്‍ വച്ച് മകളെ വെടിവച്ച് കൊലപ്പെടുത്തി അച്ഛന്‍. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. മകളുടെ വിവാഹത്തിന് 4 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കൊലപാതകം. അച്ഛന്‍ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തനു എന്ന് പേരുള്ള 20 വയസുകാരിയാണ് മരിച്ചത്. വിവാഹം ഉറപ്പിച്ചിരുന്ന തനുവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നു.

കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തനു ഇത് സംബന്ധിച്ച് ഒരു വീഡിയോ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് നഗരമധ്യത്തില്‍ ഗോല കാ മന്ദിറില്‍ വച്ചാണ് കൊലപാതകം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹേഷ് എന്നാണ് തനുവിന്റെ അച്ഛന്റെ പേര്. സോഷ്യല്‍ മീഡിയയിലൂടെ മകള്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ പ്രകോപിതനായാണ് ഈ കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തനുവിൻ്റെ ബന്ധുവായ രാഹുലും തനുവിന്റെ അച്ഛനൊപ്പം ഉണ്ടായിരുന്നു.

കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പ് തനു ഷെയര്‍ ചെയ്ത വീഡിയോയില്‍ തന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് തീരുമാനിച്ചിരിക്കുന്ന വിവാഹമെന്നും വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു.  52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പിതാവിനെക്കുറിച്ചും അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്നുണ്ട്.

‘വിക്കി എന്നയാളെയാണ് എനിക്ക് വിവാഹം കഴിക്കേണ്ടത്. വീട്ടുകാര്‍ ആദ്യം സമ്മതിച്ചെങ്കിലും അവർ എന്നെ ദിവസവും മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എൻ്റെ കുടുംബത്തിനായിരിക്കും അതിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും’- തനു വീഡിയോയില്‍ പറയുന്നുണ്ട്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് തനുവിന്റെ വീട്ടിലെത്തി. സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ തുടരുന്നതിന് സമ്മതമല്ലെന്ന് തനു പറഞ്ഞതായി പൊലീസ് പറയുന്നു. ഇവിടെ നിന്നും വണ്‍ സ്റ്റോപ് സെന്ററിലേക്ക് മാറ്റാനുള്ള നടപടികള്‍ നടന്നു വരികയായിരുന്നു.

എന്നാല്‍ മുറിക്കുള്ളിലായിരുന്ന തനുവിനെ ഒറ്റയ്ക്ക് കണ്ട് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞ് പിതാവിനെ സംസാരിക്കാന്‍ അനുവദിക്കുകയായിരുന്നു. പിന്നീടുണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ് പിതാവ് മകള്‍ക്കു നേരെ വെടിയുതിര്‍ത്തത്.

ജനുവരി 18ന് നിശ്ചയിച്ചിരുന്ന തനുവിൻ്റെ വിവാഹത്തിനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു കൊലപാതകം. മഹേഷ് ഗുർജറിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. കൂട്ടാളിയായ രാഹുലിനെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തനുവിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു വരികയാണ്.