video
play-sharp-fill
തെരുവുനായ കുറുകെ ചാടി; മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തെരുവുനായ കുറുകെ ചാടി; മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അഞ്ചുതെങ്ങ്: മത്സ്യവുമായി പോയ ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കടയ്ക്കാവൂര്‍ ചമ്പാവില്‍ അലക്‌സാണ്ടര്‍ (35) ആണ് മരിച്ചത്. യാത്രക്കാരായിരുന്ന ജനോവി (78) മകള്‍ മേരി സുനിത (42)എന്നിവരെ പരുക്കുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

ഇന്ന് രാവിലെ എട്ടുമണിയോടെ അഞ്ചുതെങ്ങ് വൈടുകെ ജങ്ഷന് സമീപമായിരുന്നു അപകടം നടന്നത്. അഞ്ചുതെങ്ങിലെ മാര്‍ക്കറ്റില്‍ നിന്നും മത്സ്യവുമായി ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോ.

 

ഓട്ടോയ്ക്ക് മുന്നിലേക്ക് തെരുവുനായ പാഞ്ഞടുത്തത് കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പഞ്ചായത്ത് അധികൃതര്‍.ഒരു വശത്തേക്ക് മറിഞ്ഞ ഓട്ടോയുടെ ഇടയില്‍ കുടുങ്ങി അലക്‌സാണ്ടറിന് തലയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. അഞ്ചുതെങ്ങിലും പ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍.