video
play-sharp-fill
വ്യക്തിത്വ വികസന ക്യാമ്പ് നടത്തി പെൺകുട്ടികളെ പീഡിപ്പിച്ചു: സ്വകാര്യ ദൃശ്യങ്ങളെടുത്ത് പരസ്യപ്പെടുത്തുമെന്ന് ഭീഷണി: 15 വർഷത്തിനിടെ 50 പെൺകുട്ടികളെ ബലാത്സംഗം ചെയ്തു: 47 കാരൻ അറസ്റ്റിൽ: വിവാഹം കഴിഞ്ഞ പെൺകുട്ടികളെയും ശല്യപ്പെടുത്താൻ തുടങ്ങിയതോടെയാണ് പരാതി ഉയർന്നത്

വ്യക്തിത്വ വികസന ക്യാമ്പ് നടത്തി പെൺകുട്ടികളെ പീഡിപ്പിച്ചു: സ്വകാര്യ ദൃശ്യങ്ങളെടുത്ത് പരസ്യപ്പെടുത്തുമെന്ന് ഭീഷണി: 15 വർഷത്തിനിടെ 50 പെൺകുട്ടികളെ ബലാത്സംഗം ചെയ്തു: 47 കാരൻ അറസ്റ്റിൽ: വിവാഹം കഴിഞ്ഞ പെൺകുട്ടികളെയും ശല്യപ്പെടുത്താൻ തുടങ്ങിയതോടെയാണ് പരാതി ഉയർന്നത്

നാഗ്പൂ‍ർ : നാഗ്പൂരില്‍ കൗണ്‍സിലിങ്ങിൻ്റെ മറവില്‍ 15 വർഷത്തിനിടെ 50 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞൻ അറസ്റ്റില്‍.
47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡൻഷ്യല്‍ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് നല്‍കാനെന്ന വ്യാജേന പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ ശേഷം നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ് രാജേഷ് ധോകെ. പോക്‌സോ, എസ് സി- എസ് ടി നിയമപ്രകാരം രാജേഷിനെതിരെ പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്‍ രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഈ ക്യാമ്പുകളില്‍ രാജേഷ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ അനുവാദമില്ലാതെ എടുക്കുകയും, ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു കുറ്റകൃത്യം പുറംലോകം അറിയാതിരിക്കാൻ പ്രതി നടപ്പിലാക്കിയ തന്ത്രം.

പെണ്‍കുട്ടികളുടെ വിവാഹ ശേഷവും ഇയാള്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുമായിരുന്നു എന്നും പൊലീസ് പറയുന്നു.

രാജേഷ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

മ‍ർദ്ദനമുറകളടക്കം പ്രയോഗിച്ചിട്ടും പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും പൊലീസ് പറയുന്നു. ആവർത്തിച്ചുള്ള ഭീഷണിയിലും, അധിക്ഷേപത്തിലും മടുത്ത പ്രതിയുടെ മുൻ വിദ്യാർത്ഥികളിലൊരാള്‍ സഹുഡ്‌കേശ്വർ പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്.

ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ഇരയായ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. പ്രതിയില്‍ നിന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.