കോട്ടയത്ത് മാലിന്യം ശേഖരിക്കുന്നതിലും തിരിമറി: ക്ലീൻ കേരള കമ്പനിയിലെ ജില്ലാ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ എല്ലാ കരാർ ജീവനക്കാരെയും പിരിച്ചുവിട്ടു: സ്വകാര്യ ഏജൻസികളെ സഹായിച്ചതാണ് പണി കിട്ടിയത്:
കോട്ടയം : സ്വകാര്യ ഏജൻസി കൾക്ക്, മാലിന്യം ശേഖരിക്കുന്നതിനു പരോക്ഷമായി സഹായി ക്കുകയും കമ്പനിക്കും ഹരിത കർമ സേനയ്ക്കും ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്ത ക്ലീൻ കേരള കമ്പനിയിലെ ജില്ലാ അസിസ്റ്റന്റ് മാനേജർ ഉൾ പ്പെടെ എല്ലാ കരാർ ജീവനക്കാ രെയും പിരിച്ചുവിട്ടു.
നാഗമ്പടത്തെ ജില്ലാ ഓഫിസിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. ഇതിൽ അസി. മാനേജർ ഹൈക്കോടതിയെ സമീപി ച്ചെങ്കിലും തദ്ദേശവകുപ്പിൽനിന്ന് അനുകൂലനടപടി ഉണ്ടായില്ല. കരാർ നിയമനം റദ്ദാക്കിയെന്നും പുതുക്കി നൽകില്ലെന്നുമായിരുന്നു വകുപ്പിന്റെ മറുപടി. പുതിയ ടീമിനെ നിയമിച്ചു. തദ്ദേശസ്ഥാപ നങ്ങൾ ശേഖരിക്കുന്ന മാലിന്യം യഥാസമയം നീക്കുന്നില്ലെന്നും പരാതി ഉണ്ടായിരുന്നു.
ക്ലീൻ കേരള കമ്പനി മാനേജിംങ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ വകുപ്പിന്റെ നടപടി. വാർഷിക കരാറടിസ്ഥാനത്തിലാണ് ജില്ലാ ഓഫിസിലെ നിയമനങ്ങൾ. അസിസ്റ്റന്റ് മാനേജർക്കു പുറമേ മേഖല അടിസ്ഥാനത്തിൽ പ്രവർ ത്തിക്കുന്ന കോ ഓർഡിനേറ്റർമാരും ഓഫിസ് സ്റ്റാഫും അടങ്ങുന്ന ടീമാണ് ജില്ലാ ഓഫിസിൽ ഉണ്ടാവുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലുണ്ടായിരുന്ന ടീം 2020 നവംബർ 4 നാണ് ചുമതലയേറ്റ ത്. ഇതിനു ശേഷം ജില്ലയിൽ 89 തദ്ദേശ സ്ഥാപനങ്ങളിൽ മിക്ക തും ക്ലീൻ കേരള കമ്പനിയുടെ
കരാർ റദ്ദു ചെയ്തു. പഞ്ചായത്തുകൾ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയ കരാർ വീണ്ടെടുക്കാൻ ജില്ലാ ഓഫിസ് ശ്രമിച്ചില്ലെന്നും ആരോപണം ഉണ്ട്. ജില്ലാ ഗോഡൗണിൽനിന്നു സമയബ ന്ധിതമായി പാഴ് വസ്തുക്കൾ നീക്കം ചെയ്യാതിരുന്നതുമൂലം പ്രതിവർഷം 7.73 ലക്ഷം രൂപ നഷ്ടം കമ്പനിക്ക് ഉണ്ടായി. നഗരസഭകളിൽ പാലാ മാത്രമാണ് ക്ലീൻ കേരളയുമായി കരാർ നിലനിർ ത്തിയത്. 11 ബ്ലോക്ക് പഞ്ചായ ത്തുകളിൽ 8 എണ്ണവും കരാർ വേണ്ടെന്നു വച്ചു.
കരാറിൽനിന്നു പിന്മാറിയ ഗ്രാമ പ്പഞ്ചായത്തുകൾ / നഗരസഭ കൾ : അകലക്കുന്നം, കിടങ്ങൂർ, എലിക്കുളം, മണർകാട്, തിരുവാർപ്പ്, അതിരമ്പുഴ, നീണ്ടൂർ, കടപ്ലാമറ്റം, മാഞ്ഞൂർ, മീനച്ചിൽ, തിടനാട്, ഭരണങ്ങാനം, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, വൈക്കം.