അശ്രദ്ധമായി വാഹനമോടിച്ചു, സംസാരത്തിൽ മദ്യത്തിന്റെ ഗന്ധം: മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ പിടിയിൽ
കണ്ണൂർ: മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ. കാസർഗോഡ് ചെങ്ങള സ്വദേശി ബലരാജൻ കെ.വി. ആണ് പിടിയിലായത്. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം.
വൈകിട്ട് 6.15 ഓടെ തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന തലശ്ശേരി എസ്ഐ ധനേഷ് ബസ് കൈകാണിച്ച് നിർത്തുകയായിരുന്നു.
അപകടമുണ്ടാക്കുന്ന രീതിയില്‍ അശ്രദ്ധമായി ബസ് വരുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് കൈകാണിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു. പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്നു ബസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസാരത്തിൽ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് പോലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തത്. ഇയാളെ പിന്നീട് എട്ട് മണിയോടെ സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്തു.
Third Eye News Live
0