വളരെ സന്തോഷം നല്‍കിയ തീര്‍ത്ഥാടന കാലം; സര്‍ക്കാരിനെ അഭിനന്ദിച്ച് വി കെ ശ്രീകണ്ഠന്‍ എംപി
പത്തനംതിട്ട: മകര ജ്യോതി ദർശനത്തിന് ഭക്ത ജനങ്ങൾക്ക് ഒപ്പം വി കെ ശ്രീകണ്ഠൻ എം പി യും എത്തിയിരുന്നു.വളരെ സന്തോഷം നല്‍കിയ തീര്‍ത്ഥാടന കാലമായിരുന്നു ഈ വര്‍ഷത്തേതെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. ഈ തീര്‍ത്ഥാടന കാലം സമാധാനപരവും, സുരക്ഷിതവും ആയിരുന്നു.
സർക്കാരിനേയും ദേവസ്വം ബോർഡിനെയും അഭിനന്ദിച്ച വി കെ ശ്രീകണ്ഠൻ എംപി നല്ല അടുക്കും ചിട്ടയോടും കൂടിയ പ്രവർത്തനമാണ് ഇക്കുറി നടന്നതെന്നും കൂട്ടിച്ചേർത്തു.
അതേസമയം ശബരിമല തീർത്ഥാടനത്തിൽ സഹകരിച്ച എല്ലാവരോടും മന്ത്രി വി എൻ വാസവൻ നന്ദി അറിയിച്ചു. നിറഞ്ഞ സംതൃപ്തി നൽകുന്ന തീർത്ഥാടന കാലം ആയിരുന്നുവെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു. മുന്നൊരുക്കം ഫലം കണ്ടുവെന്നും കൂട്ടായ്‌മയുടെ വിജയം ആണെന്നും മന്ത്രി പറഞ്ഞു.പതിനെട്ടാം പടിയിൽ മിനിറ്റിൽ 90 പേർ കയറി എന്നും പൊലീസിന്റെ സേവനം ശ്രദ്ധേയ എന്നും അദ്ദേഹം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിരഹിത തീർത്ഥാടന കാലം ആയിരുന്നു. ശബരിമല വിശ്വമാനവികതയുടെ സന്ദേശം നൽകുന്ന കേന്ദ്രമാണ്. ഭക്തൻമാരുടെ സംതൃപ്തിയാണ് തന്റെയും സംതൃപ്തി എന്നും റോപ് വെ ഉടൻ നിർമ്മാണം തുടങ്ങുമെന്നും അത് ചിരകാല അഭിലാഷ ആണെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ മുന്നൊരുക്കം ഉടൻ എന്നും അദ്ദേഹം വ്യക്തമാക്കി.