അമ്മയും രണ്ട് കുട്ടികളും മാത്രം ഉണ്ടായിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി കത്തി ചൂണ്ടി യുവതിയെ ബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
മുംബൈ : യുവതിയെ കത്തി ചൂണ്ടി ബലാത്സംഗം ചെയ്ത് 17 വയസുകാരന്. മുംബൈയിലെ മാൻഖുർദില്‍ തിങ്കളാഴ്ച്ചയോടെയാണ് സംഭവം.
സംഭവം നടക്കുന്ന സമയത്ത് ഇരയായ സ്ത്രീയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് മുംബൈ പൊലീസ് പറഞ്ഞു. പ്രായ പൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിച്ചു വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഡിസംബറില്‍ മഹാരാഷ്ട്രയിലെ പൂനെയിൽ 8 ഉം 9 ഉം വയസ് പ്രായമുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 54കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലിലെ പാചകക്കാരനായി ജോലി ചെയ്തിരുന്ന പ്രതി പെണ്‍കുട്ടികളുടെ വീട്ടുകാരുമായി അടുപ്പമുള്ള ആളായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പെണ്‍കുട്ടികളെ കാണാതായത്. പിന്നീട് പെൺകുട്ടികളുടെ മൃതദേഹം വീടിന് സമീപത്തെ വാട്ടർ ഡ്രമ്മിൽ നിന്നാണ് കണ്ടെത്തയതെന്ന് പൂനെ പോലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് പറഞ്ഞു. പ്രതിയ്ക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരവും പോക്സോ നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.