മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം; ന്യായ വില മെഡിക്കൽ ഷോപ്പുകളിലും പല മരുന്നുകളും ലഭ്യമല്ല; മരുന്ന് വിതരണം നിലച്ചതോടെ നെട്ടോട്ടത്തിലായി ഡയാലിസിസ് രോഗികൾ
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് മരുന്ന് ക്ഷാമം. മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്നു വിതരണം നിലച്ചതോടെ മരുന്നിനായി രോഗികള്‍ നെട്ടോട്ടത്തിലാണ്.
മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളില്‍ പല മരുന്നുകളും കിട്ടാനില്ല. മരുന്ന് ലഭിക്കാതായതോടെ വലിയ ബുദ്ധിമുട്ടാണ് ഡയാലിസിസ് രോഗികൾ നേരിടുന്നത്.
ബീച്ച് ആശുപത്രിയിലും കഴിഞ്ഞ മൂന്നു മാസമായി ഡയാലിസിനു ആവശ്യമായ മരുന്നില്ല. പരാതിയുമായി രോഗികളും ബന്ധുക്കളും ഡി എം ഓ യെ കണ്ടു. ഡയാലിസിസ് മരുന്ന് കാരുണ്യ മെഡിക്കൽ ഷോപ്പുകളിലും കിട്ടാനില്ലെന്നതാണ് പ്രതിസന്ധി കൂട്ടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുന്ന് വിതരണക്കാർ മെഡിക്കൽ കോളേജിലേക്ക് മരുന്ന് വിതരണം നിർത്തിയിട്ട് അഞ്ച് ദിവസം കഴിഞ്ഞു. മരുന്നു വിതരണക്കാര്‍ക്കുള്ള കുടിശ്ശിക എണ്‍പതു കോടി രൂപയിലധികമായതോടെയാണ് മരുന്നു വിതരണം നിര്‍ത്തിയത്. മെഡിക്കല്‍ കോളേജിലെ ന്യായ വില മെഡിക്കല്‍ ഷോപ്പുകളില്‍ പല മരുന്നുകളും കിട്ടാനില്ല.
ഇതോടെ ഉയര്‍ന്ന വില കൊടുത്ത് പുറത്തെ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്നു വാങ്ങേണ്ട സ്ഥിതിയിലാണ് രോഗികള്‍. പലർക്കും ഇതിനുളള സാമ്പത്തിക സ്ഥിതിയുമില്ലെന്നതാണ് നേരിടുന്ന പ്രതിസന്ധി.