video
play-sharp-fill
ബിജെപി സംഘടനാ തെരഞ്ഞെടുപ്പിനോട് മുഖം തിരിച്ച് ശോഭ സുരേന്ദ്രൻ; ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ല

ബിജെപി സംഘടനാ തെരഞ്ഞെടുപ്പിനോട് മുഖം തിരിച്ച് ശോഭ സുരേന്ദ്രൻ; ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയില്ല

ആലപ്പുഴ: ബിജെപി സംഘടനാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്ന് ശോഭ സുരേന്ദ്രൻ. ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയില്ല. ആലപ്പുഴ നോർത്ത് ജില്ലയിലായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്.

ഇന്ന് വൈകീട്ട് 3മണി മുതൽ 5 മണി വരെയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ട സമയം. എന്നാൽ, നേരിട്ടോ ഓൺലൈൻ വഴിയോ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. പാർട്ടിയിലെ പുതിയ മാറ്റം അനുസരിച്ച് ആലപ്പുഴ ജില്ല നോർത്ത്, സൗത്ത് എന്നിങ്ങനെ രണ്ട് ജില്ലകളാണ്.

ഇതിൽ നോർത്ത് ജില്ലയിൽ 8 പേരാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. സൗത്ത് ജില്ലയിൽ മൂന്ന് പേരും മത്സരിച്ചു. സൗത്തിൽ വോട്ട് ചെയ്യേണ്ട 52 പേരും വോട്ട് രേഖപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോർത്തിൽ വോട്ട് ചെയ്യേണ്ട 55 പേരിൽ ശോഭ സുരേന്ദ്രൻ ഉൾപ്പടെ രണ്ട് പേർ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെആർ പത്മകുമാർ, പുഞ്ചക്കര സുരേന്ദ്രൻ, കെഎസ് രാധാകൃഷ്ണൻ എന്നിവർക്കായിരുന്നു ആലപ്പുഴയിലെ വോട്ടെടുപ്പ് ചുമതല.