video
play-sharp-fill
പി വി അൻവർ നിലമ്പൂർ എം എൽ എ സ്ഥാനം രാജിവെച്ചു ; തെരഞ്ഞെടുപ്പിനെ നേരിടാൻ തൃണമൂൽ കോൺഗ്രസ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജി

പി വി അൻവർ നിലമ്പൂർ എം എൽ എ സ്ഥാനം രാജിവെച്ചു ; തെരഞ്ഞെടുപ്പിനെ നേരിടാൻ തൃണമൂൽ കോൺഗ്രസ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജി

തിരുവനന്തപുരം: പി.വി. അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചു​. രാജിവെച്ച് ​തെരഞ്ഞെടുപ്പിനെ നേരിടാൻ തൃണമൂൽ കോൺഗ്രസ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജി. സി.പി.എമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും തുറന്ന പോരിനിറങ്ങിയ അൻവർ എം.എൽ.എ സ്ഥാനം രാജി വെക്കുമെന്ന് ഇന്നലെ രാത്രി മുതൽ സൂചനകളുണ്ടായിരുന്നു.

ഇന്ന് രാവിലെ സ്പീക്കറെ കാണാൻ പോകുന്ന വേളയിൽ എം.എൽ.എ എന്ന ബോർഡ് അഴിച്ചുമാറ്റിയ കാറിലാണ് യാത്ര ചെയ്തത്. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എം.എൽ.എ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്റെ നീക്കമെന്നാണ് അറിയുന്നത്