video
play-sharp-fill
സൈബർ ആക്രമണ പരാതി: നടി ഹണി റോസിന്റെ മൊഴി എടുത്തു; മൊഴി നൽകിയത് സ്റ്റേഷനിൽ നേരിട്ടെത്തി; ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌  പൊലീസ് നിരീക്ഷണത്തിൽ

സൈബർ ആക്രമണ പരാതി: നടി ഹണി റോസിന്റെ മൊഴി എടുത്തു; മൊഴി നൽകിയത് സ്റ്റേഷനിൽ നേരിട്ടെത്തി; ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ പൊലീസ് നിരീക്ഷണത്തിൽ

കൊച്ചി: സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് മൊഴി നൽകിയത്. ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ പൊലീസ് നിരീക്ഷണത്തിലാണ്.

മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി കേസെടുക്കും. കൂടുതൽ അറസ്റ്റുകളും ഉണ്ടാകും. ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിവരം. മുപ്പത് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അശ്ലീല കമന്റിട്ടതിൽ എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിലായിരുന്നു.

ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് തുടരുകയാണ്. സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡികളാണെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.