video
play-sharp-fill
കാക്കനാട് ആക്രിക്കടയിൽ വൻ തീപിടുത്തം: തീ അണക്കാൻ ഫയർഫോഴ്സിന്റെ തീവ്രശ്രമം പുരോഗമിക്കുന്നു

കാക്കനാട് ആക്രിക്കടയിൽ വൻ തീപിടുത്തം: തീ അണക്കാൻ ഫയർഫോഴ്സിന്റെ തീവ്രശ്രമം പുരോഗമിക്കുന്നു

 

കൊച്ചി: കാക്കനാട് ആക്രിക്കടയിൽ തീപിടുത്തം. ഇന്ന് രാവിലെ 10 മണിയോടുകൂടിയാണ് സംഭവം. പഴയ ഇലക്ട്രിക് ഉപകരണങ്ങൾ, പ്ലാസ്റ്റിക്, ആക്രി സാധനങ്ങൾ ഉൾപ്പെടെ കത്തി നശിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. ആക്രിക്കട ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. തൃക്കാക്കരയിൽ നിന്നുള്ള ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ  ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീ കൂടുതൽ വ്യാപിക്കാതിരിക്കാൻ ആക്രിക്കടയിലെ മറ്റ് സാധനങ്ങൾ എല്ലാം തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ നീക്കം ചെയ്യുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.