video
play-sharp-fill
ഏലക്ക മോഷണം; ഓട്ടോയിലെത്തി 120 കിലോ ഏലക്ക കടത്തിക്കൊണ്ടുപോയി

ഏലക്ക മോഷണം; ഓട്ടോയിലെത്തി 120 കിലോ ഏലക്ക കടത്തിക്കൊണ്ടുപോയി

കട്ടപ്പന :കട്ടപ്പനയിലെ ട്രേഡിങ് സ്ഥാപനത്തില്‍ നിന്ന് 120 കിലോ ഏലക്ക മോഷണം പോയി. തോപ്രാംകുടി മുണ്ടിയാങ്കല്‍ ബിബിൻ മാത്യുവിന്റെ ഉടമസ്ഥതയില്‍ ജ്യോതിസ് ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന ആർ.എംണഎസ് സ്‌പൈസസിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ കവർച്ച നടന്നത്.

 

കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്‌ഐ എന്നറിയപ്പെടുന്ന ബിജുവും മറ്റൊരാളും ചേർന്നാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. ഏലക്ക കടത്താനായി മറ്റൊരു സ്ഥലത്തു നിന്ന് മോഷ്ടിച്ചു കൊണ്ടുവന്ന ഓട്ടോറിക്ഷ ചെറുതോണി പാലത്തിനുസമീപം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.

 

കെട്ടിടത്തിന്റെ ഉള്ളില്‍ കടക്കാതെ അടിവശത്തെ നിലയിലെ ജനാല തകർത്ത് ചാക്ക് തുരന്ന് ഏലക്കാ മോഷ്ടിച്ചത്. മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏലക്ക നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകിട്ട് ജനാലയോട് ചേർന്ന് ഏലക്ക പുറത്ത് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.സംഭവത്തില്‍ ഉടമയുടെ പരാതിയില്‍ കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍ നിന്ന് ഡോഗ്സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.