സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം;സ്കൂള്‍ കലോത്സവ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി
എറണാകുളം: സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന സാഹചര്യത്തിൽ പരാതികൾ തീർപ്പാക്കുന്നതിന് പ്രത്യേക ഡ്രൈവ്യൂണൽ സ്ഥാപിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.സ്കൂള്‍ കലോത്സവ മൂല്യനിര്‍ണ്ണയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.
വിധികര്‍ത്താക്കളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കാതെ ആണ് മൂല്യനിര്‍ണ്ണയത്തിന്റെ നിയമനമെന്നും കലോത്സവ മൂല്യ നിര്‍ണയത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ അക്കാര്യം വ്യക്തമാകുമെന്നും ഹൈക്കോടതി പറഞ്ഞു.സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ അനുമതി തേടിയുള്ള കുച്ചിപ്പുടി മത്സരാര്‍ഥിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിമര്‍ശനം.
സ്കൂള്‍ കലോത്സവ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയും ഐഎഎസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്ന മൂന്നംഗ ട്രൈബ്യൂണലിനെ നിയോഗിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂള്‍ കലോത്സവ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി. കലോത്സവ പരാതികള്‍ പരിഹരിക്കാനായി ഹൈക്കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനാവില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.