video
play-sharp-fill
മാലിന്യം നിറഞ്ഞ് കുടിവെള്ള സ്രോതസ്സ് ; ബുദ്ധിമുട്ടി പരിസരവാസികൾ 

മാലിന്യം നിറഞ്ഞ് കുടിവെള്ള സ്രോതസ്സ് ; ബുദ്ധിമുട്ടി പരിസരവാസികൾ 

നെടുങ്കണ്ടം: പേരിനു മാത്രമാണ് ഒരു പുഴ. നാട്ടുകാർ ഉൾപ്പെടെ മാലിന്യങ്ങൾ കൊണ്ടുവന്ന തള്ളുന്നത് ഇവിടെയാണ്. ഉപയോഗിക്കാനുള്ള വെള്ളം ആയിരിക്കെ മാലിന്യങ്ങൾ കൊണ്ടുവന്നിരുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് എന്നിട്ടും ഇതുതന്നെ തുടരുകയാണ് നാട്ടുകാർ. കല്ലാർ പുഴയുടെ ഗതിയാണിത്.കയ്യിൽ കിട്ടുന്ന മാലിന്യങ്ങളെല്ലാം ഇവിടെ കൊണ്ടുവന്ന് തള്ളുകയാണ്.

 

നിരവധി ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും നൂറുകണക്കിന് കുടുംബങ്ങളിലേക്ക് ജല അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നതുമായ കല്ലാര്‍ പുഴയില്‍ ഇപ്പോള്‍ മാലിന്യം കുമിഞ്ഞുകൂടുകയാണ്. തൂക്കുപാലം ഭാഗത്താണ് ഏറെയും മാലിന്യം കുമിഞ്ഞിരിക്കുന്നത്. ശുചിമുറി മാലിന്യവും അറവുമാലിന്യവും കോഴി മാലിന്യങ്ങളും കിടപ്പുരോഗികള്‍ ഉപയോഗിക്കുന്ന ഡയപ്പര്‍, സ്ത്രീകളും കുട്ടികളും ഉപയോഗിക്കുന്ന സാനിറ്ററി പാഡുകള്‍, പ്ലാസ്റ്റിക് മാലിന്യം തുടങ്ങിയവ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടി കല്ലാര്‍ പുഴയിലേക്ക് വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്.

 

 

കൂടാതെ ഏലം തുടങ്ങിയ കൃഷികള്‍ക്ക് ഉപയോഗിക്കുന്ന മാരകമായ വിഷമരുന്നുകളുടെ ബോട്ടിലുകള്‍ പുഴയിലേക്ക് വലിച്ചെറിയുന്നതിനാല്‍ മത്സ്യങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. ഒഴുകിയെത്തുന്ന മാലിന്യം തൂക്കുപാലം ടൗണില്‍ ചെറിയ പാലത്തിനു സമീപത്ത് വന്നടിയുന്നതും ഏറെ വിനയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കല്ലാര്‍ പുഴയിലെ വെള്ളം ഉപയോഗിച്ച്‌ നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ താന്നിമൂട്ടില്‍ തടയണ നിർമിച്ച്‌ നൂറുകണക്കിന് കുടുംബങ്ങളിലേക്ക് ജല അതോറിറ്റി വിതരണം ചെയ്യുന്നതും ഈ പുഴയിലെ ജലമാണ്. മഴക്കാലത്ത് ഒഴുകിയെത്തിയ മാലിന്യം പോലും ഇനിയും നീക്കം ചെയ്തിട്ടില്ല. കൂട്ടാര്‍ മുതല്‍ കല്ലാര്‍ വരെയുള്ള ഭാഗത്ത് മാലിന്യം കെട്ടിനില്‍ക്കുകയാണ്. പാറക്കടവ് മുതല്‍ കല്ലാര്‍ വരെയുള്ള ഏകദേശം 25 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള പുഴ നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിലൂടെയാണ് ഒഴുകുന്നത്.

 

ഹോട്ടലുകളിലെ മാലിന്യവും ഈ പുഴയിലേക്കാണ് തുറന്നുവെച്ചിരിക്കുന്നത്. കൂടാതെ രാത്രിയുടെ മറവില്‍ കല്ലാര്‍ പുഴയിലും സമീപത്തും കോഴി മാലിന്യം തള്ളുന്നതും പ്രദേശവാസികള്‍ക്കും പുഴയിലെ ജലം ഉപയോഗിക്കുന്നവര്‍ക്കും ഏറെവിനയാകുന്നു. മുമ്ബും പല തവണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.