video
play-sharp-fill
പോലീസ് കോൺസ്റ്റബിളിന്റെ നിരന്തര ഭീഷണി: കോൺസ്റ്റബിളിനെതിരെ പരാതി ഉന്നയിച്ച വീഡിയോയ്ക്ക് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു

പോലീസ് കോൺസ്റ്റബിളിന്റെ നിരന്തര ഭീഷണി: കോൺസ്റ്റബിളിനെതിരെ പരാതി ഉന്നയിച്ച വീഡിയോയ്ക്ക് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു

 

ഹൈദരാബാദ്: പോലീസ് കോൺസ്റ്റബിളിന്റെ ഭീഷണിയെ തുടർന്ന്  യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് നച്ചാറാം സരസ്വതി നഗർ സ്വദേശിനി ദീപ്തി (21) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്തത് കോൺസ്റ്റബിളിനെതിരെ പരാതി ഉന്നയിച്ച് വീഡിയോ ഇട്ടതിനു ശേഷം.

 

ദീപ്തിയുടെ അച്ഛൻ കോൺസ്റ്റബിൾ അനിലിന്റെ കൈയിൽ നിന്നും 15 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതിൽ 8 ലക്ഷം രൂപ തിരികെ നൽകിയശേഷം ദീപ്തിയുടെ അച്ഛൻ നാടുവിടുകയും ചെയ്തു.

 

തുടർന്ന് കോൺസ്റ്റബിൾ കേസ് രജിസ്റ്റർ ചെയ്തു. കേസ് പിൻവലിക്കാനായി 35 ലക്ഷം രൂപം നൽകണമെന്ന് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. പോലീസ് കോൺസ്റ്റബിളിന്റെ നിരന്തര ഭീഷണിയെ തുടർന്നാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നുള്ള വീഡിയോ സന്ദേശവും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group