play-sharp-fill
എട്ടുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലു കൊണ്ടിടിച്ച് തല തകർത്ത് കൊന്നു: കുട്ടിയുമായി വീട്ടിലേക്ക് പോകുന്നതും പിന്നീട് ഒരു ചാക്കു ചുമന്ന് പുറത്തേക്ക് വരുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടി: പ്രതിയെ പിടിച്ചത് വെടിവച്ചു വീഴ്ത്തി

എട്ടുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലു കൊണ്ടിടിച്ച് തല തകർത്ത് കൊന്നു: കുട്ടിയുമായി വീട്ടിലേക്ക് പോകുന്നതും പിന്നീട് ഒരു ചാക്കു ചുമന്ന് പുറത്തേക്ക് വരുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടി: പ്രതിയെ പിടിച്ചത് വെടിവച്ചു വീഴ്ത്തി

വാരണാസി : എട്ട് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച്‌ വീഴ്‌ത്തി യുപി പോലീസ്.

ഉത്തർപ്രദേശിലെ വാരണാസിയില്‍ സ്‌കൂള്‍ വളപ്പിലാണ് ഉപേക്ഷിച്ച നിലയില്‍ ചാക്കിനുള്ളില്‍ എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് . പ്രതി ഇർഷാദിനെ ഇന്ന് ഏറ്റുമുട്ടലിലൂടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ മൃതദേഹം നഗ്നമായ നിലയിലായിരുന്നു . കൈകാലുകള്‍ ഒടിഞ്ഞ് തൂങ്ങിയിരുന്നു.രണ്ട് ദിവസം മുൻപ് കുട്ടിയെ കാണാതായിരുന്നു . കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പ്രതി ഇർഷാദ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ പ്രതിക്കൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടത്. ബലാത്സംഗം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇർഷാദ് പെണ്‍കുട്ടിയെ വീട്ടിലേയ്‌ക്ക് കൊണ്ടു പോയത് .

പീഡിപ്പിച്ച ശേഷം കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു . കുട്ടിയുടെ തല കല്ല് കൊണ്ട് ഇടിച്ചു തകർത്തു . പെണ്‍കുട്ടിയുമായി ഇർഷാദ് വീട്ടില്‍ കയറി കുറച്ച്‌ സമയത്തിന് ശേഷം ചാക്കും ചുമന്ന് പുറത്തേക്ക് പോകുന്നത് സമീപത്തെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ചന്ദൗലിയിലെ മുഗല്‍സരായ് പ്രദേശത്തെ സ്‌കൂള്‍ വളപ്പിലാണ് ചാക്ക് തള്ളിയത്. ഇർഷാദിനെ പിടികൂടാൻ പോലീസ് എത്തിയപ്പോള്‍ പോലീസുകാർക്ക് നേരെ വെടിയുതിർത്ത് ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇർഷാദിന്റെ കാലില്‍ പോലീസ് വെടിവച്ച്‌ വീഴ്‌ത്തുകയായിരുന്നു