play-sharp-fill
മാട്രിമോണിയിലൂടെ പരിചയപ്പെട്ട യുവതി മുഖേന ഓൺലൈൻ തട്ടിപ്പ്: ചേർത്തലയിൽ യുവാവിന്റെ കൈയിൽ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്തു, അക്കൗണ്ടിൽ 6 കോടിയുടെ പണമിടപാട്, പ്രതിയെ പിടികൂടി പോലീസ്

മാട്രിമോണിയിലൂടെ പരിചയപ്പെട്ട യുവതി മുഖേന ഓൺലൈൻ തട്ടിപ്പ്: ചേർത്തലയിൽ യുവാവിന്റെ കൈയിൽ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്തു, അക്കൗണ്ടിൽ 6 കോടിയുടെ പണമിടപാട്, പ്രതിയെ പിടികൂടി പോലീസ്

 

ആലപ്പുഴ: ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് പിടികൂടി. കണ്ണൂർ ചെറുതാഴം സ്വദേശി എം കെ പി ഷമാനെ (34) യാണ് അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

 

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി മുഖേനയാണ് തട്ടിപ്പു നടത്തിയത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യിച്ച് ഇന്ത്യൻ രൂപ യു എസ് ഡോളറിലേക്കു മാറ്റിത്തരുന്ന ഇടനിലക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് വിവിധ അക്കൗണ്ടുകളിലേക്ക് യുവാവിൽ നിന്നു പണം അയപ്പിച്ചത്.

 

തുടർന്ന് വിവരങ്ങളൊന്നും ലഭിക്കാതായതോടെയാണ് ശ്രീകാന്ത് അർത്തുങ്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ സ്വദേശിയുടെ പേരിലുള്ള അക്കൗണ്ടുകളിലേക്കാണ് പണമെത്തിയതെന്നു കണ്ടെത്തി. ഈ അക്കൗണ്ടിൽ ആറു കോടിയോളം രൂപ വിവിധ അക്കൗണ്ടുകൾ വഴി എത്തിയതായും കണ്ടെത്തി. തുടർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വ്യക്തികളുടെ പേരിലും സ്ഥാപനങ്ങളുടെ പേരിലും അക്കൗണ്ടു തുടങ്ങി ഓൺലൈനിലൂടെ പണം തട്ടുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. ഇതര സംസ്ഥാന ഓൺലൈൻ തട്ടിപ്പുകാരുമായി ഷമാന് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.