ആക്ഷന്‍ ഹീറോ ബിജു കഴിഞ്ഞപ്പോള്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വിളിച്ച് അഭിനന്ദിക്കുകയും നമുക്ക് ഒരുമിച്ച് കൂടണം എന്ന് പറയുകയും ചെയ്തിരുന്നു: അതിന് ശേഷം നടൻ നിരവധി സിനിമകള്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തന്നെ വിളിച്ചിട്ടില്ല: ജീവിതത്തിലെ പ്രയാസങ്ങൾ പങ്കു വയ്ക്കുകയാണ് അരിസ്റ്റോ സുരേഷ്: ഇദ്ദേഹം നായകനായി എത്തുന്നു ബംഗാളി എന്ന ചിത്രത്തിൽ
കൊച്ചി: നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ ജനപ്രീതി നേടിയ താരമാണ് അരിസ്റ്റോ സുരേഷ്. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരം ബിഗ് ബോസില്‍ എത്തിയിരുന്നു.
സാധാരണക്കാരനായ സുരേഷിന്റെ ഇതുവരെയുള്ള സിനിമ ജീവിതം അത്ര രസകരമായിരുന്നില്ല. നിരവധി ദുരനുഭവങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.
‘നിവിനും എബ്രിഡ് ഷൈനുമാണ് സിനിമയില്‍ തനിക്ക് പ്രോത്സാഹനം തന്നിട്ടുളളവര്‍. ആക്ഷന്‍ ഹീറോ ബിജുവില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍ പിന്നീട് സിനിമ എടുത്തപ്പോള്‍ തന്നെ പരിഗണിച്ചില്ല. അതില്‍ സങ്കടമുണ്ട്. ലാലേട്ടന്റെ കൂടെ ഇട്ടിമാണിയില്‍ അഭിനയിച്ചപ്പോള്‍ താന്‍ ഡയലോഗുകള്‍ വേഗത്തില്‍ പറയുമായിരുന്നു. അപ്പോള്‍ അങ്ങനെയല്ല മെല്ലെ പറയണമെന്ന് ലാലേട്ടന്‍ തിരുത്തും. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തോട് ചോദിക്കും എങ്ങനെ ഉണ്ടായിരുന്നു എന്ന്. അദ്ദേഹം നന്നായെന്ന് തമ്പ്സ് അപ്പ് കാണിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്ഷന്‍ ഹീറോ ബിജു കഴിഞ്ഞപ്പോള്‍ മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വിളിച്ച് അഭിനന്ദിക്കുകയും നമുക്ക് ഒരുമിച്ച് കൂടണം എന്ന് പറയുകയും ചെയ്തിരുന്നു. അതിന് ശേഷം അദ്ദേഹം എത്രയോ സിനിമകള്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വിളിച്ചിട്ടില്ല.
അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ വളരെ സീനിയര്‍ ആയിട്ടുളള ഒരു നടനുമായിട്ടുളള സീന്‍ ചെയ്യുകയായിരുന്നു. അദ്ദേഹം കസേരയിലും താന്‍ തറയിലും ഇരിക്കുകയായിരുന്നു. അദ്ദേഹം ഡയലോഗ് എന്താണെന്ന് ചോദിച്ചപ്പോള്‍ തന്റെ കയ്യിലായിരുന്നു സക്രിപ്റ്റ്. അദ്ദേഹത്തിന്റെ ഡയലോഗ് താന്‍ പറഞ്ഞ് കൊടുത്തു. അപ്പോള്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് ‘സുരേഷ് എന്നെ അഭിനയം പഠിപ്പിക്കുകയാണോ’ എന്ന് ചോദിച്ചു. താനാകെ മിണ്ടാനാകാതെ നിര്‍ജ്ജീവമായിപ്പോയി. അതോടെ ആ സെറ്റിലെ എല്ലാവരും തന്നെ വിലകുറച്ചേ കണ്ടിട്ടുളളൂ. ആ സിനിമ എങ്ങനെയെങ്കിലും തീര്‍ത്ത് പോയാല്‍ മതി എന്ന അവസ്ഥയിലായിരുന്നു.
‘ബംഗാളി’ സിനിമയില്‍ തറയില്‍ എറിഞ്ഞ് തന്ന ഭക്ഷണം കഴിക്കേണ്ടി വന്നിട്ടുണ്ട്. ബംഗാളിയായ തന്റെ കഥാപാത്രത്തിന് ഹോട്ടലിലെ കാഷ്യര്‍ ഭക്ഷണം തറയില്‍ എറിഞ്ഞ് കൊടുക്കും. അത് തറയില്‍ നിന്ന് വാരി കഴിക്കണം. ആര്‍ട്ടിലെ ആളുകള്‍ തറയൊക്കെ വൃത്തിയാക്കി.
എന്നിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ആ സീന്‍ ഷൂട്ട് ചെയ്യുന്നത്. അപ്പോഴേക്കും ആളുകളൊക്കെ അതുവഴി നടന്നു. സംവിധായകനോട് തറ ഒന്നുകൂടി വൃത്തിയാക്കാന്‍ പറഞ്ഞപ്പോള്‍ ചെയ്തില്ല. ആര്‍ട്ടിലെ ആളുകള്‍ ഇല്ലെന്ന് പറഞ്ഞു. അപ്പോള്‍ പിന്നെ ആ തറയില്‍ നിന്ന് തന്നെ ആഹാരം കഴിക്കേണ്ടി വന്നു’.
ജോബി വയലുങ്കല്‍ സംവിധാനം ചെയ്യുന്ന ബംഗാളി ആണ് അരിസ്‌റ്റോ സുരേഷിന്‌റെ പുതിയ ചിത്രം. ഈ ചിത്രത്തില്‍ സുരേഷ് പ്രധാന വേഷത്തിലാണ് എത്തുന്നത്. ആദ്യമായാണ് അരിസ്റ്റോ സുരേഷ് നായക വേഷമണിയുന്നത്. കൊല്ലം തുളസി, ബോബന്‍ ആലുംമൂടന്‍ അടക്കമുളളവരും ചിത്രത്തിലുണ്ട്.