play-sharp-fill
ക്ഷേമപെൻഷൻ തട്ടിപ്പ്: അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 373 ജീവനക്കാർക്കെതിരെ നടപടിയുമായി ആരോ​ഗ്യവകുപ്പ്; കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും; ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും

ക്ഷേമപെൻഷൻ തട്ടിപ്പ്: അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 373 ജീവനക്കാർക്കെതിരെ നടപടിയുമായി ആരോ​ഗ്യവകുപ്പ്; കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും; ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. അനധികൃതമായി പെൻഷൻ കൈപ്പറ്റിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോ​ഗ്യവകുപ്പ്.

അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിം​ഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്.

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍ഷൻകാരുടെ അര്‍ഹത വിലയിരുത്തി മുന്നോട്ട് പോകാനാണ് തീരുമാനം. അതേസമയം, അനര്‍ഹരിലേക്ക് പെൻഷനെത്തുന്നതിൽ സർക്കാർ ഉത്തരവിലെ പഴുതുകളും കാരണമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.