play-sharp-fill
ഹെൽമറ്റ് ധരിച്ച് എടിഎമ്മിൽ കയറും, പണം എടുക്കാൻ ശ്രമിക്കുകയും പണം പുറത്തേക്ക് വരുന്നതിനു മുൻപ് തന്നെ മെഷീന്റെ ക്യാബിൻ ഇളക്കി മാറ്റി തട്ടിപ്പ് നടത്തും ; പണം പുറത്തുവരും എന്നാൽ അക്കൗണ്ടിൽ നിന്നും പോവുകയുമില്ല ; പട്ടാപകൽ എടിഎം പൊളിച്ച് പണം കവർന്ന രണ്ടുപേർ പിടിയിൽ

സ്വന്തം ലേഖകൻ

ഹരിപ്പാട്: പട്ടാപകൽ എടിഎം പൊളിച്ച് പണം കവർന്ന രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ. ഉത്തർപ്രദേശ് ദേവദൽ റോഡ് ധർമ്മേന്ദ്രസാഹു (34), മംഗല സ്വദേശി രാഹുൽ മോറിയ (35) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആലപ്പുഴ കരുവാറ്റ ആശ്രമം ജംഗ്ഷനിലെ ടാറ്റയുടെ എടിഎം കൗണ്ടറിലാണ് മോഷണം നടന്നത്.

ഹെൽമറ്റ് ധരിച്ച് എത്തിയ പ്രതികൾ പണം എടുക്കാൻ ശ്രമിക്കുകയും തുടർന്ന് ഇത് പുറത്തേക്ക് വരുന്നതിനു മുൻപ് തന്നെ മെഷീന്റെ ക്യാബിൻ ഇളക്കുന്നതുമായിരുന്നു ഇവരുടെ പതിവ്. പണം പുറത്തുവരും എന്നാൽ അക്കൗണ്ടിൽ നിന്നും പോവുകയുമില്ലത്രെ. ഇതായിരുന്നു ഇവർ ചെയ്തിരുന്ന തട്ടിപ്പ്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ കമ്പ്യൂട്ടർ സെന്ററിലെ ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പോലീസിനെ അറിയിച്ചത്. അന്വേഷണത്തിൽ പ്രതികൾ പിടിയിലായി. ഇവരിൽ നിന്നും 34 എടിഎം കാർഡുകൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.