പുത്തന്‍ ഷോപ്പിംഗ് അനുഭവമായി കോട്ടയത്തെ ലുലു മാള്‍ ; വ്യത്യസ്തമായ ഉത്പന്നങ്ങളും ഓഫറുകളും തേടി ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യ ദിനമെത്തിയത് ആയിരങ്ങൾ ; കോട്ടയം സ്വദേശികളും ഇനി ലോകോത്തര ശ്യംഖലയുടെ ഭാഗമാണെന്നും നഗരത്തിന്റെ വികസനത്തിനു വേഗതകൂട്ടുന്നതാണ് ലുലുവിന്റെ ചുവടുവയ്പെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ
സ്വന്തം ലേഖകൻ
കോട്ടയം: പുത്തന്‍ ഷോപ്പിംഗ് അനുഭവമായി ലുലു മാള്‍. മണിപ്പുഴയില്‍ എംസി റോഡരികില്‍ ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ട ലുലു മാളില്‍ ആദ്യ ദിനമെത്തിയത് ആയിരങ്ങളാണ്.
ഇന്നലെ രാവിലെ ഉദ്ഘാടനം നടന്നെങ്കിലും വൈകുന്നേരം നാലു മുതലായിരുന്നു പൊതുജനങ്ങള്‍ക്ക് പ്രവേശനം. 2.5 ലക്ഷം ചതുരശ്രയടിയിലുള്ള മാള്‍ കോട്ടയം നിവാസികള്‍ക്ക് വിസ്മയമായി. വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെ മാളിലേക്ക് ജനപ്രവാഹമായിരുന്നു. നൂറുകണക്കിനു വാഹനങ്ങള്‍ മാളിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലും മണിപ്പുഴയിലെ റോഡരികിലും നിരന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യത്യസ്തമായ ഉത്പന്നങ്ങളും ഓഫറുകളും തേടിയാണ് കൂടുതലും പേര് എത്തിയത്. മറ്റുചിലര്‍ ഷോപ്പിംഗ് വിസ്മയം മുഴുവനും നടന്നു കണ്ടു. ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും എല്ലാവരും സംതൃപ്തി പ്രകടിപ്പിച്ചു. രാത്രി വൈകിയും ജനങ്ങള്‍ എത്തികൊണ്ടേയിരുന്നു. അവധി ദിനമായ ഇന്ന് വലിയ തിരക്കാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എല്ലാവര്ക്കും നവ്യമായ ഒരു ഷോപ്പിംഗ് അനുഭൂതിയാണ് മാള്‍ സമ്മാനിച്ചത്.
350 കോടി രൂപയുടെ നിക്ഷേപത്തില്‍ 3.22 ലക്ഷം ചതുരശ്രയടിയിലാണ് കോട്ടയം ലുലു തുറന്നിരിക്കുന്നത്. ഇതില്‍ 1.6 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഹൈപ്പര്‍ മാര്‍ക്കറ്റാണ് ശ്രദ്ധാകേന്ദ്രം, ഗ്രോഡഡ് പച്ചക്കറിയിനങ്ങളും ഇറക്കുമതി ചെയ്ത് ഫ്രഷ് പഴവര്‍ഗങ്ങളുമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്.
ലുലുവിന്റെ ഉത്തര്‍പ്രദേശിലെ ഫാക്ടറിയില്‍ പ്രോസസ് ചെയ്ത ബീഫ് സ്റ്റാളാണ് മറ്റൊരു ആകര്‍ഷണം. ചിക്കന്‍, മട്ടൻ, മീന്‍ സ്റ്റാളുകള്‍ക്കായി പ്രത്യേക കൗണ്ടറുമുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ മാത്രമായി 25 ചെക്ക് ഔട്ട് കൗണ്ടറുകളാണുള്ളത്. ഇറക്കുമതി ചെയ്ത് ഡ്രൈഫ്രൂട്ടിനായി പ്രത്യേക കൗണ്ടറുമുണ്ട്.
രുചിവൈവിധ്യങ്ങളുടെ ലോകം തന്നെയാണ് ലുലുമാള്‍. ലുലുവില്‍ തന്നെ പാകം ചെയ്തു തയാറാക്കുന്ന ബേക്കറി വിഭവങ്ങള്‍ ഇന്‍ ഹൗസ് ബേക്കറിയിലുള്ളത്. ഭക്ഷണം വാങ്ങി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തന്നെ കഴിക്കാന്‍ ഹൗസ് കിച്ചണുമുണ്ട്. ഏറ്റവും പുതിയ ആഗോള ടെന്ഡ്രി വസ്ത്രങ്ങളുടെ ശേഖരമാണ് ലുലു ഫാഷനിലുള്ളത്. മികച്ച ഇലക്ട്രോണിക്സ് ഗൃഹോപകരണങ്ങള്‍ക്കായി ലുലു കണക്ട്, 20 പ്രമുഖ ബ്രാന്‍ഡുകളുടെ ഷോറൂമുകളും മാളിലുണ്ട്.
400 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന ഫുഡ്കോര്‍ട്ടും മിനി മാളിലുണ്ട്. ചിക്കിംഗ്, മക്ഡൊണാള്‍ഡ്സ്, കെഎഫ്സി, കോസ്റ്റാകോഫീ തുടങ്ങിയ ആഗോള ബ്രാന്‍ഡുകളുടെ അടക്കം റസ്റ്ററന്റുകളാണ് ഫുഡ് കോര്‍ട്ടില്‍ ഭക്ഷണപ്രിയരെ കാത്തിരിക്കുന്നത്.
കുട്ടികള്‍ക്ക് ഉല്ലാസത്തിനായി 9,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഫണ്‍ ടുറയുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത 80 വീഡിയോ ഗെയിമുകളും അഞ്ച് മെക്കാനിക്കല്‍ റൈഡുകളുമുണ്ട്. 250 കുട്ടികള്‍ക്ക് ഒറേ സമയം പാര്‍ക്കില്‍ ചെലവിടാം. കോട്ടയം ലുലു മധ്യകേരളത്തിന്റെ ഗ്ലോബല്‍ ഷോപ്പിംഗ് ഹബ്ബായി മാറുമെന്നും കോട്ടയത്തിന്റെ ആധുനിക വത്കരണത്തിന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിധ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോട്ടയം സ്വദേശികളും ഇനി ലോകോത്തര ശ്യംഖലയുടെ ഭാഗമാണെന്നും നഗരത്തിന്റെ വികസനത്തിനു വേഗതകൂട്ടുന്നതാണ് ലുലുവിന്റെ ചുവടുവയ്പെ ന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും പറഞ്ഞു.